സയീദ് അൽ മെമാരി കാഞ്ചൻജംഗ കീഴടക്കുന്ന ആദ്യ അറബ് വംശജൻ

അബുദാബി, 2025 മെയ് 12 (WAM) -- കഴിഞ്ഞ വ്യാഴാഴ്ച പ്രധാന ബേസ് ക്യാമ്പിൽ നിന്ന് ആരംഭിച്ച നാല് ദിവസത്തെ പര്യവേഷണത്തിന് ശേഷം, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും ലോകത്തിലെ മൂന്നാമത്തെ ഉയരം കൂടിയ കൊടുമുടിയുമായ കാഞ്ചൻജംഗ(8,586 മീറ്റർ) എമിറാത്തി സാഹസികനായ സയീദ് അൽ മെമാരി കീഴടക്കി.

കാഞ്ചൻജംഗ കീഴടക്കിയപ്പോൾ, അൽ മെമാരി യുഎഇ പതാക, യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഛായാചിത്രം, പ്രതിരോധ മന്ത്രാലയ പതാക, പര്യവേഷണത്തിന്റെ ഔദ്യോഗിക സ്പോൺസറായ കാലിഡസ് ഹോൾഡിംഗിന്റെ ലോഗോ എന്നിവ ഉയർത്തി.