അബുദാബി, 2020 ജൂൺ 6 (WAM) - കോവിഡ് -19 വൈറസിനെ സംബന്ധിച്ച പുതിയ അറിവുകൾ ലഭ്യമാക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്ന ഒരു അതിനൂതന മെഡിക്കൽ ഉപകരണവുമായി അബുദാബി സ്റ്റെം സെൽസ് സെന്റർ, ADSCC.
സെൽ തെറാപ്പി, റീജനറേറ്റീവ് മെഡിസിൻ, സ്റ്റെം സെല്ലുകളെക്കുറിച്ചുള്ള ഗവേഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സ്പെഷ്യലിസ്റ്റ് ഹെൽത്ത് കെയർ സെന്ററായ ADSCC ഒരു ഹീലിയോസ് മാസ് സൈറ്റോമീറ്ററാണ് പുതിയതായി സ്ഥാപിച്ചത്. ഇതിന് ഒരുസാമ്പിൾ ഓരോ കോശങ്ങൾ വീതം വിശകലനം ചെയ്യാനും തരംതിരിക്കാനും കഴിയും.
മിഡിൽ ഈസ്റ്റിലെ ഇത്തരത്തിലുള്ള ഒരേയൊരു സൈറ്റോമീറ്ററിന് 3.6 ദശലക്ഷം AED ആണ് വില. കോവിഡ് -19 നെതിരെ പോരാടുമ്പോൾ അതിന്റെ അതിനൂതന കഴിവുകൾ പരിഗണിച്ചാൽ ADSCC ക്ക് ഒരു സുപ്രധാന നിക്ഷേപമാണ് ഇത്.
ഈ ഹീലിയോസ് സൈറ്റോമീറ്ററിന് കേന്ദ്രത്തിലെ ശാസ്ത്രജ്ഞരെ വ്യക്തിഗത മനുഷ്യ കോശങ്ങളെ വേഗത്തിലും കൃത്യമായും പ്രൊഫൈൽ ചെയ്യാൻ പ്രാപ്തമാക്കുകയും വൈറസിനോടുള്ള രോഗിയുടെ രോഗപ്രതിരോധ പ്രതികരണം പഠിക്കാനും നിരീക്ഷിക്കാനും അവരെ അനുവദിക്കുകയും "രോഗിയുടെ പ്രതിരോധ" കാഴ്ചപ്പാടിൽ നിന്ന് പാൻഡെമിക്കിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ വെളിപ്പെടുത്താൻ കഴിയുകയും ചെയ്യും.
"ഈ ഉപകരണം ഉപയോഗിച്ച്, കോവിഡ് -19 രോഗികളുടെ രക്തസാമ്പിളുകളിൽ നിന്ന് ക്ലിനിക്കൽ ഫലങ്ങളും ഇൻഫ്ലമേറ്ററി അല്ലെങ്കിൽ രോഗപ്രതിരോധ പ്രവർത്തനത്തിലെ മാറ്റങ്ങളും പഠിക്കാൻ ADSCCക്ക് കഴിയും," ADSCC വക്താവ് പറഞ്ഞു. "കോവിഡ് -19നെക്കുറിച്ച് ഉത്തരം ലഭിക്കാത്ത ചില പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഇത് ഞങ്ങൾക്ക് സഹായകമാകും. ''COVID-19 തീവ്രതയിൽ എന്തൊക്കെ രോഗപ്രതിരോധ സവിശേഷതകളും മോളിക്യുലാർ സംഗതികളും ഉൾപ്പെടുന്നു, കഠിനമായ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാൻ കഴിയുമോ, എന്ത് ഇടപെടലുകളിലൂടെ തീവ്രത കുറയ്ക്കാൻ സഹായിക്കും, ഏത് വാക്സിനാകും ഏറ്റവും ഫലപ്രദമാകുക തുടങ്ങിയവയാണ് ഈ ഉത്തരം കിട്ടേണ്ട സംഗതികൾ.
കോവിഡ് -19 രോഗികൾക്ക് ADSCC അടുത്തിടെ ഒരു സുപ്രധാന ചികിത്സ പ്രഖ്യാപിച്ചിരുന്നു. ഇത് ശരീരത്തെ വൈറസിനെതിരെ പോരാടുന്നതിനും രോഗത്തിന്റെ ദോഷസ്വഭാവം കുറയ്ക്കുന്നതിനും സഹായിക്കുന്നു. രോഗിയുടെ സ്വന്തം രക്തത്തിൽ നിന്ന് സ്റ്റെം സെല്ലുകൾ വേർതിരിച്ചെടുക്കുകയും അവ റീആക്ടിവേറ്റ് ചെയ്തതിനുശേഷം ഒരു നെബുലൈസിംഗ് മിസ്റ്റായി അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ഈ ചികിത്സ. ഇന്നുവരെ ഈ ചികിത്സ 100 ശതമാനം വിജയം കണ്ടിരുന്നു.
പുതിയ യന്ത്രത്തിന്റെ പ്രവർത്തനരീതി സംബന്ധിച്ച് ADSCC കേന്ദ്രത്തിലെ ജീവനക്കാർക്ക് ഇപ്പോൾ പരിശീലനം ലഭിക്കുന്നുണ്ട്. അവർ ഈ മെഷീനെ വാത്സല്യപൂർവ്വം ലംബോർഗിനി എന്ന് വിളിക്കുന്നു.
ഇന്ന് പ്രഖ്യാപിച്ച മറ്റൊരു സംഭവവികാസത്തിൽ, കാൻസർ രോഗികൾക്ക് ADSCC മിനിമൽ റെസിഡ്യുൽ ഡിസീസ് ടെസ്റ്റുകൾ നൽകാൻ തുടങ്ങും - ഇതും യുഎഇയിൽ ആദ്യമാണ്. ഈ അത്യന്തം സ്പെഷ്യലൈസ്ഡായുള്ള ടെസ്റ്റ് രോഗികളിൽ പുനസ്ഥാപിക്കപ്പെട്ടേക്കാവുന്ന ശേഷിക്കുന്ന, പ്രതിരോധശേഷിയുള്ള കോശങ്ങൾ കണ്ടെത്താൻ ഡോക്ടർമാരെ വളരെ പ്രത്യേക പരിശോധനയിൽ അനുവദിക്കുന്നു. നിലവിൽ യുഎഇയിൽ അത്തരമൊരു പരിശോധന ലഭ്യമല്ല. കാൻസർ രോഗികൾക്ക് ഈ പരിശോധനയ്ക്കായി വിദേശത്തേക്ക് പോകേണ്ടിവരും. കാരണം പരിശോധനയ്ക്ക് കൃത്യത ലഭിക്കുന്നതിന് പുതിയ സാമ്പിൾ ആവശ്യമാകും.
യുഎഇയിൽ ഈ പരിശോധന ലഭ്യമാകുന്നത് കാൻസറിന്റെ ചികിത്സയിലും കൈകാര്യം ചെയ്യലിലും ഒരു സുപ്രധാന ചുവടുവെപ്പാണ്. വിശേഷിച്ചും മൾട്ടിപ്പിൾ മൈലോമ, രക്താർബുദം എന്നിവയാൽ ബുദ്ധിമുട്ടുന്ന മുതിർന്നവർക്കും കുട്ടികൾക്കും.
WAM/പരിഭാഷ: അമ്പിളി ശിവൻ http://www.wam.ae/en/details/1395302846596