ജൂൺ 23 മുതൽ അബുദാബി തങ്ങളുടെ പ്രദേശങ്ങൾക്കിടയിലെ യാത്രാ നിയന്ത്രണം ലഘൂകരിക്കുന്നു

അബുദാബി, 2020 ജൂൺ 22 (WAM) - എമിറേറ്റ് ഓഫ് അബുദാബിയിലെ എല്ലാ നിവാസികൾക്കും ജൂൺ 23 ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ അതിന്റെ പ്രദേശങ്ങൾക്കിടയിൽ (അബുദാബി, അൽ ഐൻ, അൽ ദാഫ്ര) സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കുയുണ്ടാകും എന്ന് കോവിഡ് 19 വ്യാപനനിയന്ത്രണം കൈകാര്യം ചെയ്യുന്ന അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മറ്റിയും അബുദാബി പോലീസും ആരോഗ്യവകുപ്പും സംയുക്തമായി പ്രഖ്യാപിച്ചു.

അബുദാബിയിൽ പരിശോധനയിലൂടെ COVID-19 കേസുകളുടെ എണ്ണം സംബന്ധിച്ച് പോസിറ്റീവ് സൂചനകൾ ലഭിച്ചതെ തുടർന്നാണ് ഈ നീക്കം.

ദേശീയ അണുവിമുക്തമാക്കൽ പരിപാടിയുടെ സമയം (രാത്രി 10 മുതൽ രാവിലെ 6 വരെ) അനുസരിച്ചായിരിക്കും എമിറേറ്റിനുള്ളിൽ സഞ്ചാ‍രം അനുവദിക്കുക.

എല്ലാത്തരം ചരക്കുകൾക്കും മെയിലുകൾക്കും, പെർമിറ്റ് ഉള്ളവർക്കുമുള്ള ഇളവുകൾ നിലനിൽക്കെത്തന്നെ എമിറേറ്റുകളിൽ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

പ്രവാസി തൊഴിലാളികൾ അബുദാബിയിലേക്ക് വരുന്നത് ഇപ്പോഴും നിരോധിച്ചിരിക്കുകയാണ്.

ഒരു പെർമിറ്റിനായി അപേക്ഷിക്കാൻ, താഴെ പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക https://es.adpolice.gov.ae/en/movepermit WAM / പരിഭാഷ: Ambily Sivan http://www.wam.ae/en/details/1395302850458