COVID-19 പശ്ചാത്തലത്തിൽ ഇരകൾക്ക് ആരോഗ്യപരവും നിയമപരവും മനശാസ്ത്രപരവുമായ പരിചരണം നൽകാൻ എൻ‌സി‌സി‌‌എച്‌ടി

അബുദാബി, 2020 ജൂൺ 25 (WAM) - COVID-19 പാൻഡെമിക്കിന്റെ വെളിച്ചത്തിൽ ഇരകൾക്ക് ആരോഗ്യപരവും നിയമപരവുമായ പരിചരണം നൽകാനും അവരുടെ മാനസിക ക്ഷേമത്തെ പിന്തുണയ്ക്കാനുമുള്ള ശ്രമങ്ങൾ നാഷണൽ കമ്മറ്റി ടു കോമ്പാറ്റ് ഹ്യൂമൻ ട്രാഫിക്കിങ്ങ് (NCCHT) തീവ്രമാക്കി.

ഈ കുറ്റകൃത്യത്തിന്റെ ഇരകൾക്ക് പിന്തുണ നൽകുന്നതിനും സംരക്ഷിക്കുന്നതിനും യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും അത് യു‌എ‌ഇ സ്വീകരിച്ചിട്ടുള്ള വഴക്കമുള്ള നയങ്ങളിലൂടെ നടപ്പാക്കുമെന്നും, ഈ നയങ്ങൾ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുകയാണെന്നും അതുപോലെ തന്നെ അശ്രാന്ത പരിശ്രമങ്ങളിലൂടെയും വിദേശകാര്യ സഹമന്ത്രിയും എൻ‌സി‌സി‌എച്ച്ടി ചെയർമാനുമായ ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് ഊന്നിപ്പറഞ്ഞു. COVID-19 പാൻഡെമിക് സമയത്ത് ഇരകൾക്ക് എല്ലാത്തരം പിന്തുണയും നൽകുന്നതിന് NCCHTഅശ്രാന്തപരിശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധിയുടെ തുടക്കം മുതൽ ഈ വൈറസ് പൊതുജനാരോഗ്യത്തിന് നേരിടുന്ന ഭീഷണിയെ കമ്മിറ്റി അഭിസംബോധന ചെയ്തിട്ടുണ്ട്. മാത്രമല്ല, എല്ലാ മേഖലകളിലെയും എല്ലാ ദേശീയതകളിലെയും ഇരകളെ വിവേചനമോ ഒഴിവാക്കലോ ഇല്ലാതെ സംരക്ഷിക്കുന്നതിനുള്ള പരിപാടികളും നടപടികളും സ്വീകരിച്ചിട്ടുണ്ട്. എല്ലാ സാഹചര്യങ്ങളിലുമുള്ള ഇരകളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുമ്പോൾ തന്നെ, മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിന് സമഗ്രമായ നയം രൂപീകരിക്കാനും സമിതി ശ്രമിച്ചു. "അദ്ദേഹം കൂട്ടിച്ചേർത്തു.

അവരുടെ രാജ്യങ്ങളിൽ ഈ പകർച്ചവ്യാധി പടരുന്നതിന്റെ വെളിച്ചത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി പല രാജ്യങ്ങളുടെയും വിമാനത്താവളങ്ങൾ അടച്ചതിനാൽ നാട്ടിലേക്ക് മടങ്ങാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇരകൾക്ക് നേരിടേണ്ടിവരുന്ന പല പ്രതിബന്ധങ്ങളെയും തരണം ചെയ്യാൻ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. വൈറസ് വ്യാപനം നിയന്ത്രിയ്ക്കുക, അതുപോലെ തന്നെ, മനുഷ്യക്കടത്തിന് ഇരയായവർക്ക് അവരുടെ മാതൃരാജ്യങ്ങളിലേക്ക് സുരക്ഷിതമായി മടങ്ങിവരുന്നതിനായി ആരോഗ്യപരവും, മനഃശാസ്ത്രപരവും, നിയമപരമായ സഹായം, പരിശീലനം, വിനോദ സംരംഭങ്ങൾ, പരിപാടികൾ എന്നിവയും കമ്മിറ്റി നൽകിവരുന്നു."ഗാർഗാഷ് പറഞ്ഞു.

നിലവിലെ വെല്ലുവിളികളെ അതിജീവിക്കാൻ ബന്ധപ്പെട്ട യുഎഇ അധികൃതർ നൽകിയ പിന്തുണയെ എൻ‌സി‌സി‌എച്ച്ടി അഭിനന്ദിച്ചു, ഇരകളുടെ അഭയകേന്ദ്രങ്ങളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് അത്തരം പിന്തുണ ഗണ്യമായി സംഭാവന നൽകിയിട്ടുണ്ടെന്ന് അവർ സ്ഥിരീകരിച്ചു.

ഇരകളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ മുൻകരുതൽ നടപടികളും ഈ ഷെൽട്ടറുകൾ നടപ്പാക്കി എന്നത് ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല, ആരോഗ്യ അധികാരികളുമായി സഹകരിച്ച് അവർ മെഡിക്കൽ സേവനങ്ങൾ നൽകിയിട്ടുണ്ട്, കൂടാതെ മുഴുവൻ സമയവും മെഡിക്കൽ പ്രൊഫഷണലുകളുടെ സേവനം നൽകിയിട്ടുമുണ്ട്.

പ്രതിരോധ നടപടികൾ പൂർണമായി പാലിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഷെൽട്ടറുകൾ ജീവനക്കാർക്കായി നിരവധി പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. കൈകഴുകൽ, ശാരീരിക അകലം പാലിക്കൽ തുടങ്ങിയ മുൻകരുതൽ നടപടികളുടെ പ്രാധാന്യം അടിവരയിടുന്നതിനായി ഇരകൾക്കായി ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു.

COVID-19 ന്റെ ഏതെങ്കിലും ലക്ഷണങ്ങൾ കാണിക്കുന്ന വ്യക്തികൾക്കായി ഷെൽട്ടറുകൾ പ്രത്യേക സ്ഥലങ്ങൾ അനുവദിച്ചു. അതുവഴി ഇരകളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും സംഭാവന നൽകുന്നു. അത്തരം കേന്ദ്രങ്ങളിൽ ഇതുവരെ കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

COVID-19 ന്റെ ആഘാതം ലഘൂകരിക്കുന്നതിന് ഇരകൾക്ക് നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്ത ഷെൽട്ടറുകൾ, അവരുടെ സംരക്ഷണയിലുള്ളവർക്ക് അവരുടെ കുടുംബങ്ങളിലേക്ക് അയക്കുന്നതിനും കുടുംബാംഗങ്ങളുമായി ബന്ധം പുലർത്തുന്നതിന് ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളിലേക്കും കൂടാതെ മറ്റ് പുനരധിവാസ, വിനോദ സംരംഭങ്ങൾക്കുമായും ധനസഹായം വിതരണം ചെയ്തു.

WAM/ പരിഭാഷ: Ambily Sivan