മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്സ്, ചർച്ച് ഓഫ് ഇംഗ്ലണ്ട് യോജിച്ച് 'എമർജിംഗ് പീസ് മേക്കേഴ്‌സ് ഫോറം' പുനരാരംഭിക്കാനും ആഫ്രിക്കയിലെ സംഘർഷം പരിഹരിക്കാനും തീരുമാനിച്ചു

അബുദാബി, ജൂലൈ 8, 2020 (WAM) -അൽ-അസ്ഹറിന്റെ ഗ്രാൻഡ് ഇമാമും മുസ്ലിം കൗൺസിൽ ഓഫ് എല്‍ഡേര്‍സിന്റെ ചെയർമാനുമായ ഡോ.അഹമ്മദ് എൽ തയിബ്, കാന്റർബറി ആർച്ച് ബിഷപ്പായ റൈറ്റ് റെവറെന്‍റ് ജസ്റ്റിൻ വെൽബിയുമായി 'എമർജിംഗ് പീസ്മേക്കേഴ്സ് ഫോറം' സംരംഭം പുനരാരംഭിക്കാൻ യോജിപ്പിലെത്തി.

മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്സും ചർച്ച് ഓഫ് ഇംഗ്ലണ്ടും തമ്മിലുള്ള സഹകരണത്തോടെ 2018 ൽ യുണൈറ്റഡ് കിംഗ്ഡത്തിൽ നടന്ന സംരംഭത്തിന്റെ ആദ്യ പതിപ്പിനെ ഗ്രാൻഡ് ഇമാം പ്രശംസിച്ചു.

മതസ്ഥാപനങ്ങൾക്ക് യുവതലമുറകൾക്കിടയിൽ അനുരഞ്ജനം സാധ്യമാക്കാന്‍ കഴിയുമെന്ന മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സിന്റെ അടിസ്ഥാനതത്വത്തെ ഇത്തരം സംരംഭങ്ങൾ തെളിയിക്കുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

` "ആഫ്രിക്കയിൽ സമാധാനവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിന് അൽ-അസ്ഹർ, മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്സ്, ചർച്ച് ഓഫ് ഇംഗ്ലണ്ട് എന്നിവയ്ക്കിടയിൽ കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടത് പ്രധാനമാണ്" ഡോ. അഹമ്മദ് എൽ-തയ്ബ് കൂട്ടിച്ചേർത്തു.

കിഴക്കും പടിഞ്ഞാറും കൂടുതൽ അടുത്ത് കൊണ്ടുവരുന്നതില്‍ പുരോഗതി കൈവരിക്കാനായി അൽ-അസ്ഹറുമായും മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്സുമായും സംഭാഷണം തുടരേണ്ടതിന്റെ പ്രാധാന്യം കാന്റർബറി ആര്‍ച്ച്ബിഷപ്പ് ആവർത്തിച്ചു പറഞ്ഞു.

WAM/പരിഭാഷ: Priya Shankar http://wam.ae/en/details/1395302853907