അബുദാബി, 2020 നവംബർ 12 (WAM) - അത്യാധുനിക മെഡിക്കൽ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 128,186 അധിക COVID-19 പരിശോധനകൾ നടത്തിയതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം MoHAP അറിയിച്ചു.
കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ടെസ്റ്റിംഗ് ക്യാമ്പയിന്റെ ഭാഗമായി 1,136 പുതിയ കൊറോണ വൈറസ് കേസുകൾ MoHAP പ്രഖ്യാപിച്ചു. ഇതോടെ യുഎഇയിൽ രേഖപ്പെടുത്തിയ ആകെ കേസുകളുടെ എണ്ണം 146,735 ആയി.
രോഗം ബാധിച്ച വ്യക്തികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും സ്ഥിരമായ അവസ്ഥയിലാണെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
COVID-19 സങ്കീർണതകൾ മൂലം 3 മരണങ്ങളും MoHAP പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ മൊത്തം മരണങ്ങളുടെ എണ്ണം 523 ആയി.
മരണപ്പെട്ടയാളുടെ കുടുംബത്തെ മന്ത്രാലയം ആത്മാർത്ഥ അനുശോചനം അറിയിച്ചു. COVID-19 രോഗികൾക്ക് വേഗത്തിലും പൂർണവുമായ രോഗമുക്തി ആശംസിച്ച മന്ത്രാലയം സമൂഹത്തിലെ എല്ലാ അംഗങ്ങളോടും ആരോഗ്യ അധികാരികളുമായി സഹകരിക്കണമെന്നും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശങ്ങളും ശാരീരിക അകലവും പാലിക്കണമെന്നും ആഹ്വാനം ചെയ്തു.
COVID-19 ൽ നിന്ന് 773 വ്യക്തികൾ പൂർണമായും സുഖം പ്രാപിച്ചതായും മൊത്തം രോഗമുക്തരുടെ എണ്ണം 141,215 ആയതായും മന്ത്രാലയം വ്യക്തമാക്കി.
WAM/Ambily http://www.wam.ae/en/details/1395302885915