കാർട്ടർ സെന്ററുമായുള്ള പങ്കാളിത്തത്തിലൂടെ ഗ്വിനിയ വിര രോഗങ്ങളെ ചെറുക്കുന്നതിലുള്ള പ്രതിബദ്ധത ഉറപ്പിച്ച് മുഹമ്മദ് ബിൻ സായിദ്

അബുദാബി, ജനുവരി 27, 2021 (WAM) -- കാർട്ടർ സെന്ററിന്റെ യുഎഇയുമായുള്ള പങ്കാളിത്തം 30-ാം വാർഷികത്തിലെത്തിയതിനോട് അനുബന്ധിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 10 മില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ചു.

എൻ‌ടി‌ഡി ഗ്വിനിയ വിര രോഗം ഇല്ലാതാക്കുന്നതിനായി സഹകരണം തുടരും. എൻ‌ടി‌ഡി രോഗങ്ങളെ‌ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആഗോള അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ 2021 ജനുവരി 30 ന്‌ നടക്കുന്ന രണ്ടാം ലോക എൻ‌ടി‌ഡി ദിനത്തിന് മുന്നോടിയായാണ് പ്രഖ്യാപനം.

അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടറിനെ ആദ്യമായി യുഎഇയിലേക്ക് ക്ഷണിച്ചപ്പോഴാണ് ചരിത്രപരമായ ഈ പങ്കാളിത്തം ആരംഭിച്ചത്. കൂടിക്കാഴ്ചയിൽ, പ്രസിഡന്റ് കാർട്ടർ ആഫ്രിക്കയുടെ വലിയ ഭാഗങ്ങളിൽ വിനാശമുണ്ടാക്കുന്ന ഒരു പരാന്നഭോജിയെ ഉന്മൂലനം ചെയ്യാനുള്ള തന്റെ ആലോചനകൾ മുന്നോട്ടുവച്ചു. അന്തരിച്ച ഷെയ്ഖ് സായിദ് കാർട്ടർ സെന്ററിന് ഗണ്യമായ സംഭാവന നൽകി പ്രതികരിച്ചു. രോഗ നിർമാർജ്ജനത്തിനായി നൽകുന്ന ഈ പിന്തുണ അബുദാബിയുടെ ഭരണകുടുംബം പതിറ്റാണ്ടുകളായി പ്രതിജ്ഞാബദ്ധതയോടെ തുടരുന്നു.

ഗ്വിനിയ വിര രോഗം നിർമാർജനം ചെയ്യുന്നതിനായി കാർട്ടർ സെന്ററുമായി നമ്മുടെ രാഷ്ട്രത്തിന്റെ സ്ഥാപകനായ ഹിസ് ഹൈനെസ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ തുടങ്ങിവെച്ച പാരമ്പര്യം തുടരാൻ തങ്ങൾക്ക് ഭാഗ്യമുണ്ടെന്ന് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. "മുൻ പ്രസിഡന്റ് കാർട്ടറിന് നന്ദി. ദീർഘകാല പങ്കാളിത്തവും ലോകത്തിലെ ഏറ്റവും ദരിദ്രരും ദുർബലരുമായ ആളുകളെ ബാധിക്കുന്ന ഒരു രോഗം അവസാനിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കും നന്ദി പറയുന്നു,"

"യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ആരോഗ്യവും സമൃദ്ധിയും തമ്മിലുള്ള സുപ്രധാന ബന്ധം ഞങ്ങൾ ആദ്യമേ കണ്ടു. ആരോഗ്യവും അന്തസ്സുമുള്ള ജീവിതം നയിക്കാൻ ഓരോ വ്യക്തിക്കും അർഹതയുള്ള ഒരു ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു," ഹിസ് ഹൈനസ് തുടർന്നു.

ഗിനിയ പുഴു രോഗ നിർമാർജ്ജനം മുമ്പെന്നത്തേക്കാളും അടുത്താണ്. കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും, മുൻവർഷത്തെ അപേക്ഷിച്ച് 2020 ൽ ഹ്യൂമൻ ഗിനിയ വിരകളുടെ എണ്ണം പകുതിയായി കുറഞ്ഞതായി കാർട്ടർ സെന്റർ റിപ്പോർട്ട് ചെയ്തു. കാർട്ടർ സെന്ററും അതിന്റെ പങ്കാളികളും ഗ്വിനിയ വിര രോഗം 99.99% കുറച്ചു. (1986 ൽ പ്രതിവർഷം 3.5 ദശലക്ഷം കേസുകളാണുണ്ടായിരുന്നത്). വസൂരിക്ക് ശേഷം വാക്സിനുകളോ മരുന്നുകളോ ഉപയോഗിക്കാതെ നിർമാർജനം ചെയ്യപ്പെടുന്ന ആദ്യത്തെ രോഗമായി ഈ എൻ‌ടി‌ഡി മാറിക്കൊണ്ടിരിക്കുകയാണ്.

"എന്റെ നല്ല സുഹൃത്ത് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ തുടങ്ങി, ഇന്നും അദ്ദേഹത്തിന്റെ മകൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഉദാരമനസ്കതയിലൂടെ തുടരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഗ്വിനിയ വിരയ്ക്കും മറ്റ് അവഗണിക്കപ്പെട്ട ഉഷ്ണമേഖലാ രോഗങ്ങൾക്കും എതിരായ പോരാട്ടത്തിൽ ശക്തമായ സഖ്യകക്ഷിയാണ്," മുൻ പ്രഥമ വനിത റോസലിൻ കാർട്ടറിനൊപ്പം 1982 ൽ ദി കാർട്ടർ സെന്റർ സ്ഥാപിച്ച മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ പറഞ്ഞു. "യുഎഇയും കാർട്ടർ സെന്ററും ചേർന്ന് ശക്തമായ പങ്കാളിത്തം സൃഷ്ടിക്കുകയും തലമുറകളെ മറികടക്കുകയും ചെയ്തു."

മൂന്ന് പതിറ്റാണ്ടിലേറെയായി, എൻ‌ടിഡികളെ ഉന്മൂലനം ചെയ്യുന്നതിലും ഇല്ലാതാക്കുന്നതിലും കാർട്ടർ സെന്റർ ഒരു മുൻനിരയിലാണ്. ഇന്ന് അഞ്ച് എൻ‌ടിഡികൾ (ഗിനിയ വിര, ട്രാക്കോമ, നദി അന്ധത, ലിംഫറ്റിക് ഫിലേറിയാസിസ്, സ്കിസ്റ്റോസോമിയാസിസ്), മലേറിയ, മാനസികാരോഗ്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒരു ഡസനിലധികം രാജ്യങ്ങളിലാണ് പ്രവർത്തനം.

ദി കാർട്ടർ സെന്ററും യുഎഇയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ 30-ാം വാർഷികം ആഘോഷിക്കുന്ന ഒരു വെർച്വൽ ഇവന്റ് ജനുവരി 27 ന് നടക്കും. ഇതിൽ യുഎഇ അംബാസഡർ ഹിസ് എക്സലൻസി യൂസഫ് അൽ ഒതൈബ പങ്കെടുക്കും. കാർട്ടർ സെന്റർ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർ ജേസൺ കാർട്ടർ; കാർട്ടർ സെന്റർ സിഇഒ; ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിസീസ് എലിമിനേഷൻ സിഇഒ സൈമൺ ബ്ലാന്റ് എന്നിവരും പങ്കെടുക്കും.

കാർട്ടർ സെന്ററുമായുള്ള നിരന്തരമായ പങ്കാളിത്തം ആഗോള ആരോഗ്യത്തോടുള്ള യുഎഇയുടെ പതിറ്റാണ്ടുകളുടെ പ്രതിബദ്ധതയുടെ ഭാഗമാണ്. മലേറിയ, പോളിയോ, എൻടിഡി എന്നിവയുൾപ്പെടെ ലോകത്തെ ഏറ്റവും മാരകമായതും ദുർബലപ്പെടുത്തുന്നതുമായ ചില രോഗങ്ങളെ മറികടക്കാനുള്ള ശ്രമമാണിത്. രോഗം ഇല്ലാതാക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത. തടയാൻ കഴിയുന്ന രോഗങ്ങളെ രാഷ്ട്രീയ അജണ്ടയുടെ മുകളിൽ നിലനിർത്തുക, പുരോഗതി നിലനിർത്തുക, ഫണ്ടിംഗ് ലെവലുകൾ ഉയർത്തുക, ആഗോള പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കുക എന്നിവയ്ക്കൊപ്പം ഈ പ്രവർത്തനങ്ങളുടെ ഫലം മികച്ചതാക്കുന്നതിന് ആഗോളതലത്തിൽ പങ്കാളിത്തമുണ്ടാക്കുകയെന്നതും യുഎഇ ശ്രദ്ധ പുലർത്തുന്ന കാര്യമാണ്.

അബുദാബിയിലെ കിരീടാവകാശിയായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2010 മുതൽ 250 മില്യൺ ഡോളറിലധികം സംഭാവന നൽകിയിട്ടുണ്ട്.

WAM/Ambily http://www.wam.ae/en/details/1395302904856