കെയ്‌റോ, മാർച്ച് 13, 2021 (WAM) - ഏകദൈവ മതങ്ങളുടെ അനുയായികളിൽ വിശ്വാസത്തിന്റെ മൂല്യങ്ങൾ പൂരിതമാവുകയും അവരവരുടെ ധാർമ്മികത പാലിക്കുകയും ചെയ്താൽ യുഎഇ അവർ സമാധാനത്തിന്റെ പാലകരാകുമെന്ന് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് എൻഡോവ്‌മെൻറ് ചെയർമാൻ ഡോ. മുഹമ്മദ് മത്താർ അൽ കാബി ഊന്നിപ്പറഞ്ഞു.
എമിറാത്തി വ്യക്തിത്വത്തിൽ വേരൂന്നിയ സഹിഷ്ണുതയുടെ സംസ്കാരം സ്ഥാപനവൽക്കരിക്കുന്ന സർക്കാർ സംരംഭങ്ങളിൽ പൊതു മാനുഷിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സമഗ്രമായ ഒരു നയമാണ് യുഎഇ സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കെയ്‌റോയിൽ നടന്ന ഈജിപ്തിലെ സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സിന്റെ 31-ാമത് കോൺഫറൻസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ, സമാധാനവും സഹിഷ്ണുതയും പുലരുന്നതിനായി യുഎഇ തുടങ്ങിയ സംരംഭങ്ങൾ ഡോ. അൽ കാബി വിശദീകരിച്ചു. 2016-ൽ ആദ്യത്തെ സഹിഷ്ണുത-സഹവർത്തിത്വ മന്ത്രാലയം യുഎഇ സ്ഥാപിച്ചു. ഒപ്പം സഹിഷ്ണുതയുടെ മൂല്യങ്ങൾ, ആരാധനാലയങ്ങളെ ബഹുമാനിക്കൽ, വിശ്വാസ സ്വാതന്ത്ര്യം, വിദ്വേഷത്തിലേക്ക് നയിക്കുന്ന നടപടികളെ ക്രിമിനൽവൽക്കരിക്കുക, വിഭാഗീയത ഇളക്കിവിടുന്നതിനെ തടയൽ തുടങ്ങിയവയ്ക്കായി ആദ്യത്തെ നിയമം പുറത്തിറക്കിതായും അദ്ദേഹം പറഞ്ഞു.
ഈ ശ്രമങ്ങൾ യുഎഇയെ ലോക സമാധാനത്തിനും മാനുഷിക സാഹോദര്യത്തിനും വേണ്ടിയുള്ള പ്രമാണത്തെ (Document on Human Fraternity for World Peace and Living Together) പിന്തുടരുന്നതിലേക്ക് എത്തിച്ചു. അൽ-അസ്ഹറിന്റെ ഗ്രാൻഡ് ഇമാം ഹിസ് എമിനൻസ് ഡോ. അഹമ്മദ് എൽ-തയേബ്, കത്തോലിക്കാസഭയുടെ തലവൻ ഹിസ് എമിനൻസ് ഫ്രാൻസിസ് മാർപാപ്പ എന്നിവരാണിത് ഒപ്പുവെച്ചത്.
യുഎഇ, അബ്രഹാമിക് ഫാമിലി ഹൌസ് സ്ഥാപിച്ചു. ഇത് പരസ്പര ധാരണ, സ്വരച്ചേർച്ചയുള്ള സഹവർത്തിത്വം, വിശ്വാസം, സൽസ്വഭാവം, സമാധാനം എന്നിവയുടെ ഒരു ദീപമായിരിക്കും. യുണൈറ്റഡ് അറബ് എമിറേറ്റിലെ അബുദാബിയുടെ സാംസ്കാരിക കേന്ദ്രമായ സാദിയത്ത് ദ്വീപിൽ ഒരു പള്ളി, ചർച്ച്, സിനഗോഗ്, വിദ്യാഭ്യാസ കേന്ദ്രം എന്നിവ ഈ ഫാമിലി ഹൌസിൽ ഉൾപ്പെടുന്നു. അതിന്റെ രൂപകൽപ്പനയഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവ പങ്കിടുന്ന മൂല്യങ്ങളെ ഉൾക്കൊള്ളുന്നു. ഒപ്പം സൽസ്വഭാവമുള്ള ആളുകൾ തമ്മിലുള്ള ധാരണയും സ്വീകാര്യതയും പ്രചോദിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള ശക്തമായ ഒരു വേദിയായി ഇത് പ്രവർത്തിക്കുന്നു.
ഈ വർഷം, ഫെബ്രുവരി 4 ന് യുഎൻ ആദ്യമായി മനുഷ്യ സാഹോദര്യ ദിനം ആഘോഷിച്ചു. "ലോകസമാധാനത്തിനും ഒരുമിച്ച് ജീവിക്കുന്നതിനുമുള്ള മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള പ്രമാണത്തിൽ" ഉൾപ്പെടുത്തിയിരിക്കുന്ന തത്വങ്ങളും മൂല്യങ്ങളും ഉയർത്തിക്കാട്ടുന്നതിനുള്ള അവസരം ഈ ആഘോഷം നൽകി.
മത, മാധ്യമ പ്ലാറ്റ്ഫോമുകൾ, സെമിനാറുകൾ, പൊതു മനുഷ്യ മൂല്യങ്ങളെക്കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ള പരിപാടികൾ എന്നിവയിലൂടെ വിദ്യാഭ്യാസ തന്ത്രം സ്വീകരിക്കാൻ സമ്മേളനത്തിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് അൽ കാബി ആഹ്വാനം ചെയ്തു.
WAM/Ambily http://wam.ae/en/details/1395302917842