നിയമം ലംഘിച്ച് ഡ്രോൺ പറത്തുന്നതിനുള്ള ശിക്ഷകൾ പരസ്യപ്പെടുത്തി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

അബുദാബി, 2022 ജനുവരി 26, (WAM) -- യുഎഇ പബ്ലിക് പ്രോസിക്യൂഷൻ (പിപി) ഇന്ന്, അതിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രസിദ്ധീകരിച്ച പോസ്റ്റുകളിലൂടെ, ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിച്ച നിരോധനം ലംഘിച്ച് ഡ്രോൺ പറത്തുന്നതിനുള്ള ശിക്ഷകൾ വിശദീകരിച്ചു.

കുറ്റകൃത്യങ്ങളുടെയും ശിക്ഷാ നിയമത്തിന്റെയും പ്രഖ്യാപനം സംബന്ധിച്ച 2021-ലെ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 31-ന്റെ ആർട്ടിക്കിൾ 176 അനുസരിച്ച്, "ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിച്ച നിരോധനം ലംഘിച്ച് യുഎഇ പ്രദേശത്തിന് മുകളിലൂടെ ഡ്രോൺ പറത്തുന്നതും ഇതിന് കീഴിലാണ്." ആറ് മാസത്തിൽ കുറയാത്തതും അഞ്ച് വർഷത്തിൽ കൂടാത്തതുമായ തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഏതെങ്കിലും ഒന്ന് ചുമത്തുന്നതാണ്.

അപ്രകാരം നിയമലംഘനം നടത്താനുള്ള ശ്രമത്തിനും തടവോ പിഴയോ ശിക്ഷയായി ലഭിക്കുന്നതാണ്.

WAM/ Afsal Sulaiman https://wam.ae/en/details/1395303015092 WAM/Malayalam