അബുദാബി, 2022 ഫെബ്രുവരി 25, (WAM) --അത്യാധുനിക മെഡിക്കൽ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 430,359 അധിക കോവിഡ്-19 പരിശോധനകൾ നടത്തിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു.
കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുക എന്ന ലക്ഷ്യത്തിന് ഊന്നൽ കൊടുത്ത് കൊണ്ടുള്ളതാണ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന.
ടെസ്റ്റിംഗ് ക്യാമ്പയിനിന്‍റെ ഭാഗമായി 696 പുതിയ കൊറോണ വൈറസ് കേസുകൾ കണ്ടെത്തി. ഇതോടെ യുഎഇയിൽ രേഖപ്പെടുത്തിയ ആകെ കേസുകളുടെ എണ്ണം 878,102 ആയി.
രോഗബാധിതരായ ആളുകൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും അവരുടെ അവസ്ഥ നിയന്ത്രണവിധേയമാണെന്നും അവർക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
കോവിഡ്-19 സങ്കീർണതകൾ മൂലം 1 മരണം കൂടി സംഭവിച്ചതായി MoHAP അറിയിച്ചു, ഇതോടെ രാജ്യത്തെ ആകെ മരണങ്ങളുടെ എണ്ണം 2,300 ആയി.
മരിച്ചവരുടെ കുടുംബത്തിന് മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഒപ്പം കോവിഡ് -19 രോഗികൾ വേഗത്തിലും പൂർണമായും സുഖം പ്രാപിക്കട്ടേയെന്നും ആശംസിച്ചു. സമൂഹത്തിലെ എല്ലാ അംഗങ്ങളോടും ആരോഗ്യ അധികാരികളുമായി സഹകരിക്കണമെന്നും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശങ്ങളും ശാരീരിക അകലവും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
1,916 പേർ കൂടി കോവിഡ്-19 വിമുക്തരായി പൂർണ്ണമായി സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗവിമുക്തരായവരുടെ എണ്ണം 828,983 ആയി എന്ന് MoHAP അറിയിച്ചു.
WAM/ Afsal Sulaiman http://wam.ae/en/details/1395303024408 WAM/Malayalam