യെമനിലെ വെടിനിർത്തലിനെ യൂറോപ്യൻ യൂണിയൻ സ്വാഗതം ചെയ്തു

ബ്രസ്സൽസ്,2022 എപ്രിൽ 2, (WAM)--യെമനിലെയും സൗദി-യെമൻ അതിർത്തികളിലെയും എല്ലാത്തരം സൈനിക പ്രവർത്തനങ്ങളും നിർത്താൻ യുഎൻ ഇടനിലക്കാരായ രണ്ട് മാസത്തെ ഉടമ്പടിയുടെ സമീപകാല പ്രഖ്യാപനങ്ങളെ യൂറോപ്യൻ യൂണിയൻ വിദേശ, സുരക്ഷാ നയങ്ങളുടെ ഉന്നത പ്രതിനിധി ജോസെപ് ബോറെൽ സ്വാഗതം ചെയ്തു.

യുഎന്നിന്റെ യെമൻ പ്രതിനിധി ഹാൻസ് ഗ്രണ്ട്ബെർഗ് വെള്ളിയാഴ്ച യെമനിൽ വെടിനിർത്തൽ റമദാൻ ആദ്യ ദിനമായ ശനിയാഴ്ച പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചു.

WAM/Sreejith Kalarikkal http://wam.ae/en/details/1395303036560 WAM/Malayalam