അബുദാബി, 2022 മെയ് 08, (WAM) -- കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,008 ഡോസ് കോവിഡ്-19 വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു.
ഇതോടെ ഇന്നുവരെ നൽകിയിട്ടുള്ള മൊത്തം ഡോസുകളുടെ എണ്ണം 24,752,863 ആയി. 100 പേർക്ക് 250.27 ഡോസ് എന്ന നിരക്കിലാണ് വാക്സിൻ വിതരണം ചെയ്യുന്നത്.
സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും വാക്സിൻ നൽകാനും സാമൂഹിക പ്രതിരോധശേഷി സ്വായത്തമാക്കുവാനും ഉള്ള മന്ത്രാലയത്തിൻ്റെ പദ്ധതിയുടെ ഭാഗമായാണ് വാക്സിനേഷൻ ഡ്രൈവ് നടത്തുന്നത്. ഇത് കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനും സഹായിക്കും.
WAM/ Afsal Sulaiman http://wam.ae/en/details/1395303045073 WAM/Malayalam