സിറിയയിലേക്കും തുർക്കിയിലേക്കും 'ഗാലൻ്റ് നൈറ്റ് 2' ഓപ്പറേഷൻ ആരംഭിക്കാൻ യുഎഇ രാഷ്‌ട്രപതി

സിറിയയിലേക്കും തുർക്കിയിലേക്കും 'ഗാലൻ്റ് നൈറ്റ്  2' ഓപ്പറേഷൻ ആരംഭിക്കാൻ യുഎഇ രാഷ്‌ട്രപതി

അബുദാബി, 2023 ഫെബ്രുവരി 06,(WAM)-- സിറിയയിലെയും തുർക്കിയിലെയും ജനങ്ങൾക്ക് സഹായം നൽകുന്നതിനായി രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കിക്കൊണ്ട് “ഗാലൻ്റ് നൈറ്റ് / 2” ഓപ്പറേഷൻ ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയത്തിൻ്റെ ജോയിൻ്റ് ഓപ്പറേഷൻസ് കമാൻഡ് പ്രഖ്യാപിച്ചു.

സായുധ സേന, ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, അന്താരാഷ്ട്ര സഹകരണം; ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ; എമിറേറ്റ്സ് റെഡ് ക്രസൻ്റ് എന്നിവയുടെ പങ്കാളിത്തം ഓപ്പറേഷനിലുടനീളമുണ്ടാവും.

സിറിയയിലും തുർക്കിയിലും ഉണ്ടായ ഭൂകമ്പത്തിൻ്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള അടിയന്തര സഹായം എന്ന നിലയിലാണ് മാനവികസഹായവും വൈദ്യസഹായവും ഉൾക്കൊള്ളുന്നത്.

അതിനിടെ, തിരച്ചിൽ, രക്ഷാപ്രവർത്തകർ, ജോലിക്കാർ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും വഹിച്ചുകൊണ്ട് പ്രഥമ ശ്രുശ്രൂഷാ വിമാനം അബുദാബിയിൽ നിന്ന് തെക്കൻ തുർക്കിയിലെ അദാന വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്തായി അധികൃതർ അറിയിച്ചു

WAM/അമൃത രാധാകൃഷ്ണൻ