'ബ്രിഡ്ജസ് ഓഫ് ഗുഡ്‌നെസ്' കാമ്പെയ്‌നിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് എമിറേറ്റ്‌സ് റെഡ് ക്രസന്റ്

'ബ്രിഡ്ജസ് ഓഫ് ഗുഡ്‌നെസ്' കാമ്പെയ്‌നിൽ പങ്കെടുക്കാൻ  ആഹ്വാനം ചെയ്ത് എമിറേറ്റ്‌സ് റെഡ് ക്രസന്റ്

അബുദാബി, 8 ഫെബ്രുവരി 2023 (WAM) -- തുർക്കിയിലും സിറിയയിലും ഭൂകമ്പ ബാധിതരെ സഹായിക്കുന്നതിനായി ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനുമായി 'ബ്രിഡ്ജസ് ഓഫ് ഗുഡ്' കാമ്പെയ്‌നിൽ പങ്കെടുക്കാൻ യുഎഇ ആഹ്വാനം ചെയ്തു.

ഇരു രാജ്യങ്ങളിലേയും ദുരന്ത ബാധിതർക്ക് അടിയന്തര ആവശ്യങ്ങൾക്കുള്ള സഹായങ്ങൾ എത്തിക്കാനായി എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി, അന്താരാഷ്ട്ര വിദേശകാര്യസഹകരണ മന്ത്രാലയവും കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മന്ത്രാലയവും ഏകോപിപ്പിച്ച് നടത്തിയ ഈ ആഹ്വാനം, അടുത്തിടെയുണ്ടായ വൻ ഭൂകമ്പത്തിൽ വലയുന്ന ജനങ്ങൾക്കൊപ്പം നിൽക്കാനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമാണ്.

അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിലും ദുബായ് എക്‌സ്‌പോ സിറ്റിയിലെ ദുബായ് എക്‌സിബിഷൻ സെന്ററിലുമായി ഫെബ്രുവരി 11ന് രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ നീണ്ടു നിൽക്കുന്ന പ്രാഥമിക സഹായത്തിന്റെ പാക്കേജിംഗോടെയാണ് കാമ്പയിൻ ആരംഭിക്കുന്നത്.

എമിറേറ്റ്‌സ് റെഡ് ക്രെസെനറ്റും പങ്കാളികളായ യുഎഇ മാനുഷിക, ചാരിറ്റബിൾ ഓർഗനൈസേഷനുകളും ഫെബ്രുവരി 12 മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ പണമായും വസ്തുക്കളായും ജനങ്ങളിൽ നിന്ന് നേരിട്ട് സംഭാവനകൾ ശേഖരിക്കും.

യുഎഇയിലെ ജീവകാരുണ്യ, മാനുഷിക സംഘടനകളുമായി സഹകരിച്ച് എമിറേറ്റ്‌സ് റെഡ് ക്രെസെൻറ് സംഘടിപ്പിച്ച കാമ്പയിൻ, ദുരിതബാധിതരായ സിറിയൻ, തുർക്കി ജങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അവർക്കാവശ്യമായ ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കുന്നതിനും സമാഹരിക്കുന്നതിനുമുള്ള ഈ ശ്രമത്തെ പിന്തുണയ്ക്കാൻ യുഎഇ സമൂഹത്തോട് ആഹ്വാനം ചെയ്യുന്നത്താണ്.

കാമ്പെയ്‌നിലേക്ക് സംഭാവന നൽകാൻ താൽപ്പര്യമുള്ളവർക്ക് volunteers.ae. വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

WAM/അമൃത രാധാകൃഷ്ണൻ