'ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടും സ്ഥിരതയും ആത്മവിശ്വാസവും വളർച്ചയും കൈവരിക്കുന്നതിൽ മുൻനിര സമ്പദ്‌വ്യവസ്ഥകളുടെ പങ്ക് വളരെ വലുതാണ്': ഇന്ത്യൻ പ്രധാനമന്ത്രി
ബെംഗളൂരു, 2023 ഫെബ്രുവരി 25, (WAM) – ഇന്ത്യയുടെ ജി 20 പ്രസിഡൻസിക്ക് കീഴിലുള്ള ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും ആദ്യ യോഗത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.
വെള്ളിയാഴ്ച നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയുടെ ജി 20 പ്...