റമദാനിൽ ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് വീട്ടിലിരുന്നും ജോലി ചെയ്യാം
വിശുദ്ധ റമദാൻ മാസത്തിലെ വെള്ളിയാഴ്ചകളിൽ ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി. രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് ഈ ഇളവ്. ഉത്തരവനുസരിച്ച് വെള്ളിയാഴ്ചകളിൽ 70 ശതമാനം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നും 30 ശതമാനം പേർ മാത്രം ഓഫീസിൽ ഹാജര...