പാകിസ്താനിലേയും അഫ്ഗാനിസ്ഥാനലേയും ഭൂകമ്പബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ

അബുദാബി, 22 മാർച്ച് 2023 (WAM) -- പാകിസ്താനിലേയും അഫ്ഗാനിസ്ഥാനലേയും ഭൂകമ്പബാധിതരായ ജനങ്ങൾക്ക് യുഎഇ തങ്ങളുടെ അനുശോചനവും ഐക്യദാർഢ്യവും അറിയിച്ചു.

വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്.ഇരു രാജ്യങ്ങളിലെ ജനങ്ങളോടും ഭൂകമ്പബാധിതരും, ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളോടും അനുശോചനം രേഖപ്പെടുത്തിയ മന്ത്രാലയം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

WAM/അമൃത രാധാകൃഷ്ണൻ