ടെക്‌നിക്കൽ ടെക്‌സ്‌റ്റൈൽസിന്റെ ഗുണനിലവാര നിയന്ത്രണ പരിപാടിക്ക് തുടക്കമിട്ട് ഇന്ത്യ

ന്യൂഡൽഹി, 12 ഏപ്രിൽ 2023 (WAM) -- ഇന്ത്യയിലെ വ്യവസായങ്ങൾ നിർമ്മിക്കുന്ന സാങ്കേതിക തുണിത്തരങ്ങൾക്കായി ഒരു ഗുണനിലവാര നിയന്ത്രണ പരിപാടി തുടക്കമിട്ടിരിക്കയാണ് ഇന്ത്യൻ സർക്കാർ. പരിപാടിയുടെ ആദ്യ ഘട്ടത്തിൽ വരുന്ന 31 ഇനങ്ങളിൽ 19 എണ്ണം ജിയോ ടെക്‌സ്റ്റൈൽ വിഭാഗത്തിലും 12 എണ്ണം പ്രൊട്ടക്റ്റീവ് ടെക്‌സ്റ്റൈൽ വിഭാഗത്തിലുപ്പെടുന്നവയാണ്.

ഡ്രെയിനേജ് ആപ്ലിക്കേഷനുകളിലും, നടപ്പാത ഘടനകളുടെ ദൃഢതക്കും , കവച സംവിധാനങ്ങളിലും സ്ഥിരമായ മണ്ണൊലിപ്പ് നിയന്ത്രണം, മണ്ണ് ശക്തിപ്പെടുത്തൽ, മാലിന്യങ്ങൾ, രാസ പ്രതിരോധ ലൈനിംഗ് എന്നിവക്ക് ഉപയോഗിക്കുന്ന തുണിത്തരങ്ങളും ഇതിൽ ഉൾപ്പെടുന്നു.

"പരിസ്ഥിതി, മനുഷ്യന്റെ ആരോഗ്യം, മൃഗങ്ങളുടെയും സസ്യങ്ങളുടെയും സംരക്ഷണം, ഇന്ത്യയിൽ നിർമ്മിച്ച ജിയോ ടെക്സ്റ്റൈൽസ്, പ്രൊട്ടക്റ്റീവ് ടെക്സ്റ്റൈൽസ് എന്നിവയുടെ നിലവാരവും ഗുണനിലവാരവും വർദ്ധിപ്പിക്കാനുമുള്ളതാണ് ഈ സംരംഭം. ഇത് ഇന്ത്യൻ ഉൽപ്പന്നങ്ങളെ ആഗോള നിലവാരത്തിൽ എത്തിക്കും" ടെക്‌സ്‌റ്റൈൽ മന്ത്രാലയം ജോയിന്റ് സെക്രട്ടറി രാജീവ് സക്‌സേന പറഞ്ഞു.

രണ്ടാം ഘട്ടത്തിൽ അഗ്രോ ടെക്‌സ്‌റ്റൈൽസിന്റെ 22 ഇനങ്ങളും മെഡിക്കൽ ടെക്‌സ്റ്റൈൽസിന്റെ ആറ് ഇനങ്ങളുമാണ് പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതെന്ന് സക്‌സേന വ്യക്തമാക്കി.


WAM/ അമൃത രാധാകൃഷ്ണൻ