അബുദാബി, 14 ഏപ്രിൽ 2023 (WAM) -- യുഎഇ ബാങ്കിംഗ് സംവിധാനത്തിലെ സേവിംഗ് ഡെപ്പോസിറ്റുകൾ 2023 ജനുവരി അവസാനത്തോടെ 245.537 ബില്യൺ ദിർഹമായി, 2022 ജനുവരിയിലെ 243.31 ബില്യൺ ദിർഹത്തിൽ നിന്ന് 0.92 ശതമാനം വർധിച്ചു. ഡിമാൻഡ് ഡെപ്പോസിറ്റുകൾ 2023 ജനുവരി അവസാനത്തോടെ 914.74 ബില്യൺ ദിർഹം വർദ്ധനവാണ് ഉണ്ടായത്. 2022 ജനുവരിയിലെ 866.16 ബില്യൺ ദിർഹത്തിൽ നിന്ന് 5.6% വർദ്ധനവുണ്ടായി.
കഴിഞ്ഞ ജനുവരി അവസാനത്തോടെ ടേം ഡെപ്പോസിറ്റുകൾ 611.69 ബില്യൺ ദിർഹമായി ആയി ഉയർന്ന്, 2022 ജനുവരിയിലെ 512.04 ബില്യൺ ദിർഹത്തിൽ നിന്ന് 19.5% വർധനവ് രേഖപ്പെടിത്തിയതായും അധികൃതർ അറിയിച്ചു.
WAM/അമൃത രാധാകൃഷ്ണൻ