ദുബായ്, 24 മെയ്, 2023 (WAM) --ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) സംഘടിപ്പിക്കുന്ന 25-ാമത് ഊർജം, ജലം, സാങ്കേതിക വിദ്യ, ഹരിത വികസനം എക്‌സിബിഷൻ (വെറ്റെക്‌സ്) ദുബായ് സോളാർ ഷോയിലും(ഡിഎസ്എസ്) പങ്കെടുക്കാൻ ലോകമെമ്പാടുമുള്ള എക്‌സിബിറ്റർമാരിൽ നിന്നും കമ്പനികളിൽ നിന്നും അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. യുഎഇ ഉപരാഷ്ട്രപതിയും, പ്രധാന മന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ദേവ പ്രദർശനം സംഘടിപ്പിക്കുന്നത്. ഊർജം, ജലം, ഹരിത വികസനം, സുസ്ഥിരത, വൈദ്യുത വാഹനങ്ങൾ, സ്മാർട്ട് സിറ്റികൾ തുടങ്ങിയ മേഖലകളിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രദർശനങ്ങളിലൊന്നാണിത്. ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജം, ജല സുസ്ഥിരതയും ജല അടിസ്ഥാന സൗകര്യങ്ങളും, ജലശുദ്ധീകരണവും, ഡീസാലിനേഷനും ശുദ്ധീകരണവും, ജലപ്രവാഹ നിയന്ത്രണം, മലിനജല സംസ്കരണം, ജലമാലിന്യ നിർമാർജനം എന്നിവയിൽ നൂതന സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിന് വെറ്റെക്‌സും, ഡിഎസ്എസ് 2023 സാക്ഷ്യം വഹിക്കും.
25-ാമത് വെറ്റെക്‌സ്, ഡിഎസ്എസ് എക്സിബിഷനുകൾ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, സ്മാർട്ട്, സുസ്ഥിര നഗരങ്ങൾ എന്നീ മേഖലകളിലെ പ്രമുഖ കമ്പനികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. സുസ്ഥിരത, ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജം, ഗ്രീൻ ഹൈഡ്രജൻ, ശുദ്ധമായ ഊർജം ഉപയോഗിച്ചുള്ള ജലശുദ്ധീകരണം, ഊർജ മേഖലയിലെ ഉദ്‌വമനം കുറയ്ക്കൽ, സിർക്യൂലർ സമ്പദ്‌വ്യവസ്ഥ, പുനരുപയോഗ ഊർജ ഉൽപ്പാദനവും സംഭരണവും, മാലിന്യം ഊർജമാക്കി മാറ്റുന്നതിനുള്ള സാങ്കേതികവിദ്യകൾ, കൃത്രിമബുദ്ധി, തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകളും പാനൽ ചർച്ചകളും പ്രദർശനത്തിന്റെ ഭാഗമായി ദേവ സംഘടിപ്പിച്ചിട്ടുണ്ട്.
പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് https://www.wetex.ae/Registration എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
WAM/അമൃത രാധാകൃഷ്ണൻ