എർദോഗനെ യുഎഇ രാഷ്‌ട്രപതി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു

അബുദാബി, 29 മെയ്, 2023 (WAM) -- തുർക്കിയുടെ രാഷ്ട്രപതിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട റജബ് തയ്യിപ് എർദോഗനെ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

സംഭാഷണത്തിനിടയിൽ, രാഷ്‌ട്രപതി എർദോഗന് തന്റെ രാജ്യത്തെ നയിക്കുന്നതിനും കൂടുതൽ പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും തന്റെ ജനതയുടെ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിൽ വിജയിക്കട്ടയെന്നും യുഎഇ രാഷ്‌ട്രപതി ആശംസിച്ചു, അതേസമയം ഇരു രാജ്യങ്ങളുടെയും ബന്ധവും, ജനങ്ങളുടെ പ്രയോജനവും, തന്ത്രപരമായ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിന് തുടർച്ചയായ സഹകരണത്തിനുള്ള തന്റെ പ്രതീക്ഷകൾ അദ്ദേഹം പ്രകടിപ്പിച്ചു.

യുഎഇ രാഷ്ട്രപതിയുടെ അഭിനന്ദനങ്ങൾക്കും തുർക്കിയോടും അവിടുത്തെ ജനങ്ങളോടും പ്രകടിപ്പിച്ച ആത്മാർത്ഥതയ്ക്കും രാഷ്‌ട്രപതി എർദോഗൻ ശൈഖ് മുഹമ്മദിന് നന്ദി പറഞ്ഞു.

WAM/ അമൃത രാധാകൃഷ്ണൻ