ചെക്ക് റിപ്പബ്ലിക് ഡിഫൻസ് ഇൻഡസ്ട്രി എക്സിബിഷനിൽ യുഎഇ പങ്കെടുത്തു

പ്രാഗ്, 2023 മെയ് 29, (WAM) -- പൊതു താൽപ്പര്യമുള്ള വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ ചെക്ക് റിപ്പബ്ലിക്കിൽ സന്ദർശനം നടത്തുന്ന സഹമന്ത്രി അഹമ്മദ് അൽ സയേഗിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തോടൊപ്പം, അവിടെ നടക്കുന്ന രാജ്യാന്തര പ്രതിരോധ, സുരക്ഷാ സാങ്കേതിക മേളയിൽ യുഎഇ പ്രതിരോധ മേഖലയിലെ കമ്പനികളുടെ ഒരു കൂട്ടം പങ്കെടുത്തു.

യുഎഇ, ചെക്ക് റിപ്പബ്ലിക് കമ്പനികൾ ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യയിലും ആധുനിക കണ്ടുപിടുത്തങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രതിരോധ മേഖലയിലെ സഹകരണം, അനുഭവങ്ങൾ, മികച്ച കീഴ്വഴക്കങ്ങൾ എന്നിവ കൈമാറ്റം ചെയ്യുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ചട്ടക്കൂടിലാണ് യുഎഇ പ്രതിനിധി സംഘം അന്താരാഷ്ട്ര പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ഇരുരാജ്യങ്ങളുടെയും പ്രയോജനത്തിനായി ഈ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനാണ് ഇരുപക്ഷവും ശ്രമിക്കുന്നത്.

നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളും കമ്പനികളും ഉൾപ്പെടുന്ന എക്‌സിബിഷന്റെ വിവിധ പവലിയനുകളും ഹാളുകളും പ്രതിനിധി സംഘം സന്ദർശിച്ചു. എക്‌സിബിഷൻ സംഘടിപ്പിച്ച ഏറ്റവും പുതിയ സൈനിക സാങ്കേതിക വിദ്യകൾ, സുരക്ഷാ സംവിധാനങ്ങൾ, പ്രതിരോധ വ്യവസായങ്ങൾ എന്നിവയെക്കുറിച്ച് പ്രതിനിധി സംഘത്തിന് മുന്നിൽ വിശദീകരിച്ചു.


WAM/അമൃത രാധാകൃഷ്ണൻ