അബുദാബി, 1 ജൂൺ 2023 (WAM) -- യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വതന്ത്ര സമോവയുടെ രാഷ്ട്രപതി അഫിയോഗ ടുയിമലേലിഫാനോ വാലെറ്റോവ സുലാവി രണ്ടാമന് ആശംസ സന്ദേശം അയച്ചു.
ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും സമാനമായ അഭിനന്ദന സന്ദേശങ്ങൾ സമോവ രാഷ്ട്രപതിക്കും, പ്രധാനമന്ത്രി ഫിയാം നവോമി മതാഫക്കും അയച്ചു.
WAM/അമൃത രാധാകൃഷ്ണൻ