ബുധനാഴ്ച 19 മെയ് 2021 - 7:12:02 am
2020: അടുത്ത് 50 ലേക്ക്
2021 Feb 24 Wed, 10:19:57 am

മുഹമ്മദ് ബിൻ റാഷിദും മുഹമ്മദ് ബിൻ സായിദും അടുത്ത 50 വർഷത്തേക്കുള്ള ദേശീയ അജണ്ടയും സ്ട്രാറ്റജിക് പ്രൊജക്ടും അംഗീകരിച്ചു

ദുബായ്, ഫെബ്രുവരി 24, 2021 (WAM) -- അടുത്ത 50 വർഷത്തിനുള്ളിൽ രാജ്യത്തിന്റെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും വികസനം വേഗത്തിൽ ആക്കുന്നതിനുമായി ദേശീയ അജണ്ടയുടെയും തന്ത്രപരമായ പദ്ധതികളുടെയും പുതിയ പതിപ്പുകളംഗീകരിച്ച് 2021 മിനിസ്റ്റീരിയൽ റിട്രീറ്റ് ബുധനാഴ്ച സമാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ അദ്ധ്യക്ഷത വഹിച്ച ദ്വിദിന റിട്രീറ്റ്, മന്ത്രിമാരെയും സർക്കാർ ഉദ്യോഗസ്ഥരെയും വിശിഷ്ടാതിഥികളെയും ഒരുമിച്ച് കൊണ്ടുവരികയും രാജ്യത്തിന്റെ അടുത്ത ഘട്ട വികസന കാഴ്ചപ്പാടിനായി തന്ത്രപരമായ ചട്ടക്കൂട് തയ്യാറാക്കുകയും ചെയ്തു. സ്ഥാപക നേതാക്കളുടെ ദീർഘവീക്ഷണപരമായ കാഴ്ചപ്പാട് നന്ദി പറഞ്ഞ ഷെയ്ഖ് മുഹമ്മദ് ബിൻ...