2023 Oct 03 Tue, 02:54:00 pm
അബുദാബി,3 ഒക്ടോബർ 2023 (WAM) --2045 ഓടെ ലോകമെമ്പാടുമുള്ള ഊർജ ആവശ്യകതയിൽ 25% വർദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി, ഒപെക് സെക്രട്ടറി ജനറൽ ഹൈതം അൽ ഗായിസ് പറഞ്ഞു. “2045-ഓടെ, ആഗോള ജനസംഖ്യയിൽ ഏകദേശം 1.6 ബില്യൺ ആളുകൾ വർദ്ധിക്കുമെന്ന് പ്രവചിച്ചിരിക്കുന്നതിനാൽ, ലോകത്തിലെ ഊർജ്ജ ആവശ്യം നിലവിലെ അവസ്ഥയിൽ നിന്ന് 25% വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭാവിയിൽ ലോകത്തിന് കൂടുതൽ ഊർജം ആവശ്യമായി വരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്, ” അഡിപെക് 2023 പങ്കെടുക്കവെ അൽ ഗായിസ് എമിറേറ്റ്സ് വാർത്താ ഏജൻസിയോട് പറഞ്ഞു.സമ്പദ്‌വ്യവസ്ഥ വികസിക്കുകയും ജനസംഖ്യ വർദ്ധിക്കുകയും ചെയ്യുന്നതിനാൽ ലോകത്തിന്റെ വളരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ഒരൊറ്റ ഊർജ്ജ സ്രോതസ്സിനെ മാത്രം ആശ്രയിച്ചിട്ട് കാര്യമില്ല. അതുകൊണ്ടാണ് ഒപെക് എണ്ണയിലും പുനരുപയോഗ ഊർജത്തിലും നിക്ഷേപത്തെ പിന്തുണയ്ക്കുന്നത് അൽ ഗായിസ് കൂട്ടിച്ചേർത്തു."ശുദ്ധമായ ഊർജ്ജ സംവിധാനത്തിലേക്കുള്ള പരിവർത്തനത്തിനും കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനുമുള്ള...