വെള്ളിയാഴ്ച 02 ഡിസംബർ 2022 - 5:59:57 pm
GCC
2022 Nov 30 Wed, 02:50:00 pm

അവധി ദിവസങ്ങളിൽ അബുദാബിയിൽ ടോൾ ഗേറ്റ് ഫീസ് ഇല്ല, സൗജന്യ പാർക്കിംഗ്

അബുദാബി, 2022 നവംബർ 30, (WAM) -- ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 1 വ്യാഴാഴ്ച മുതൽ ഡിസംബർ 5 തിങ്കളാഴ്ച രാവിലെ 7:59 വരെ അബുദാബിയിൽ സർഫേസ് പാർക്കിംഗും, ഡാർബ് ടോൾ ഗേറ്റ് സംവിധാനവും സൗജന്യമായിരിക്കും.അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) വാരാന്ത്യങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും പതിവായി നടത്തുന്ന ഷെഡ്യൂൾ അനുസരിച്ചായിരിക്കും പൊതു ബസ് സർവീസുകൾ പ്രവർത്തിക്കുക.അബുദാബി എമിറേറ്റിലുടനീളമുള്ള കസ്റ്റമേഴ്‌സ് ഹാപ്പിനസ് സെന്ററുകൾ 2022 ഡിസംബർ 1 വ്യാഴാഴ്ച മുതൽ അടച്ചിടുമെന്നും 2022 ഡിസംബർ 5 തിങ്കളാഴ്ച മുതൽ ഔദ്യോഗിക പ്രവൃത്തി സമയം പുനരാരംഭിക്കുമെന്നും ഐടിസി അറിയിച്ചു. ഉപഭോക്താക്കൾക്ക് ഐടിസിയുടെ www.itc.gov.ae എന്ന വെബ്‌സൈറ്റ് വഴിയും ഡാർബ്, സ്മാർട്ട് ആപ്പുകൾ വഴിയും അതിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ സേവനങ്ങൾക്ക് അപേക്ഷിക്കാം. കൂടാതെ, ഉപഭോക്താക്കൾക്ക് മുനിസിപ്പാലിറ്റി...