വ്യാഴാഴ്ച 09 ഡിസംബർ 2021 - 5:45:05 am
അൻപതാം വർഷം
2021 Dec 07 Tue, 12:12:04 am

യുഎഇ, യുഎൻ പങ്കാളിത്ത പ്രദർശനത്തിന് വേദിയായി എക്സ്പോ 2020 ദുബായ്

ദുബായ്, 2021 ഡിസംബർ 07, (WAM) - യുഎഇയുടെ 50-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് യുഎൻ-യുഎഇ പങ്കാളിത്ത പ്രദർശനം എക്‌സ്‌പോ 2020 ദുബായിലെ യുണൈറ്റഡ് നേഷൻസ് ഹബ് ഇന്ന് ഉദ്ഘാടനം ചെയ്തു. യുഎഇയിലെ യുഎൻ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥരും വിദേശകാര്യ സഹമന്ത്രി യാക്കൂബ് അൽ ഹൊസാനിയും ചടങ്ങിൽ പങ്കെടുത്തു. വികസനം, മാനുഷിക സഹായം, സമാധാന പരിപാലനം, ആഗോള സമാധാനം, സംസ്കാരം എന്നീ മേഖലകളിൽ യുഎൻ യുനിസെഫും യുനെസ്കോയും മുഖേനയുള്ള ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങളിലൂടെ യുഎഇയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് യുഎന്നിന്‍റെ യുഎഇ റെസിഡന്റ് കോർഡിനേറ്ററും എക്‌സ്‌പോ 2020 ദുബായിലെ യുഎൻ ഡെപ്യൂട്ടി കമ്മീഷണർ ജനറലുമായ ദേന അസഫ് പറഞ്ഞു. "ഈ പ്രദർശനത്തിലൂടെ, യുഎഇയുമായുള്ള ഞങ്ങളുടെ ശക്തമായ ബന്ധം ഉയർത്തിക്കാട്ടാനും രാജ്യത്തിന്റെ 50-ാം ദേശീയ ദിന വാർഷികം ആഘോഷിക്കാനും ഞങ്ങൾ ശ്രമിച്ചു," അവർ കൂട്ടിച്ചേർത്തു....