വെള്ളിയാഴ്ച 09 ജൂൺ 2023 - 9:30:40 am

ഹോപ്പ് പ്രോബിന്റെ പ്രചോദനാത്മക ദൗത്യത്തിന് NASA യുഎഇയെ അഭിനന്ദിച്ചു


വാഷിംഗ്ടൺ, ജൂലൈ 20, 2020 (WAM) - ജപ്പാനിലെ താനെഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ആരംഭിച്ച എമിറേറ്റ്സ് മാർസ് മിഷന്റെ പേരില്‍ നാഷണല്‍ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ, NASA, യുഎഇയെ അഭിനന്ദിച്ചു. കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലമെന്നാണ് NASA ദൗത്യത്തെ വിശേഷിപ്പിച്ചത് അറബ് ലോകത്തെ ആദ്യത്തെ ഇന്റർപ്ലാനറ്ററി ദൗത്യവും ഈ വേനൽക്കാലത്ത് റെഡ് പ്ലാനറ്റിലേക്കുള്ള മൂന്ന് അന്താരാഷ്ട്ര ദൗത്യങ്ങളിൽ ആദ്യത്തേതും ആയ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഹോപ്പ് പ്രോബ് ചൊവ്വാഴ്ച വിജയകരമായി യാത്ര ആരംഭിച്ചു.

"ഹോപ്പ് എന്ന എമിറേറ്റ്സ് മാർസ് മിഷൻ ആരംഭിച്ചതിന് NASA യെ പ്രതിനിധീകരിച്ച് യുണൈറ്റഡ് അറബ് എമിറേറ്റിലെ ഞങ്ങളുടെ സുഹൃത്തുക്കളെ ഞാൻ അഭിനന്ദിക്കുന്നു. ഇന്ന്‌ കഠിനാധ്വാനം, ശ്രദ്ധ, അർപ്പണബോധം എന്നിവയുടെ പര്യവസാനവും ചുവന്ന ഗ്രഹത്തിലെ മനുഷ്യവാസം എന്ന ആത്യന്തിക ലക്ഷ്യവുമായി യുഎഇയുടെ ചൊവ്വയിലേക്കുള്ള യാത്രയുടെ തുടക്കവും അടയാളപ്പെടുത്തുന്നു. യുഎഇ, പ്രദേശം, ലോകം എന്നിവയുടെ പ്രചോദനത്തിന്റെ പ്രതീകമായ ഈ ദൌത്യത്തിന്റെ പേര് തികച്ചും ഉചിതമാണ്, '' നാസ അഡ്മിനിസ്ട്രേറ്റർ ജിം ബ്രിഡൻ‌സ്റ്റൈൻ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.

"OpeHopeMarsMission- ൽ പ്രവർത്തിച്ച ടീമിന് അഭിനന്ദനങ്ങൾ. @UAESpaceAgency & @MBRSpaceCentre ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ കൈവരിച്ച നേട്ടം അതിശയകരമാണ്. പ്രതീക്ഷ തന്നെയാണ് ലോകത്തിന് ആവശ്യമുള്ളത്, ഒപ്പം എല്ലാവരേയും പ്രചോദിപ്പിച്ചതിന് യുഎഇയ്ക്കും & @MHI _ ഗ്രൂപ്പിനും നന്ദി," അദ്ദേഹം ട്വീറ്റ് ചെയ്തു.

"മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം, യുഎഇ ബഹിരാകാശ ഏജൻസി എന്നിവയിലൂടെ യുഎഇ അതിന്റെ ആദ്യത്തെ ഇന്റർപ്ലാനറ്ററി ബഹിരാകാശ പേടകം വികസിപ്പിച്ചെടുക്കുന്നതിൽ കാഴ്ചവെച്ച വേഗതയും അര്‍പ്പണബോധവും വിസ്മയാവഹമായിരുന്നു. മാത്രമല്ല, ഹോപ്പ് നല്‍കുന്ന ശാസ്ത്രവും ഡാറ്റയും പരസ്യമായി പങ്കുവെക്കുന്നതിലൂടെ ചൊവ്വയെക്കുറിച്ചുള്ള ലോകത്തിന്റെ അറിവിനെ മുന്നോട്ടുനയിക്കുന്നതിനുള്ള നിങ്ങളുടെ തീരുമാനം സമർപ്പണം ഐക്യം, സമാധാനം, സുതാര്യത എന്നിവയുടെ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നു, ഇത് മനുഷ്യരാശി സൗരയൂഥത്തിലേക്ക് കൂടുതൽ മുന്നേറുമ്പോള്‍ വളരെ പ്രധാനമാണ്. '' "ബോൾഡറിലെ കൊളറാഡോ സർവകലാശാല, അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, കാലിഫോർണിയ യൂണിവേഴ്‌സിറ്റി, ബെർക്ക്‌ലി എന്നിവയുൾപ്പെടെയുള്ള അമേരിക്കൻ സർവ്വകലാശാലകൾക്ക് ഈ ദൗത്യത്തിൽ നിങ്ങളെ സഹായിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഹോപ്പുമായി ആശയവിനിമയം നടത്താൻ NASA യുടെ ഡീപ് സ്പേസ് നെറ്റ്‌വർക്കിനെ ഏര്‍പ്പെടുത്തുന്നതിലും ഞങ്ങൾ സന്തുഷ്ടരാണ്."

"ലോ-എര്‍ത്ത് ഭ്രമണപഥത്തില്‍ യുഎഇയുമായുള്ള ഭാവി പങ്കാളിത്തത്തിന്റെ സാധ്യതകളെക്കുറിച്ച് NASA യിലെ എല്ലാവരും ആവേശത്തിലാണ്, ആർട്ടെമിസ് പ്രോഗ്രാം വഴി ചന്ദ്രനിലും പരിസരത്തും കൂടാതെ അന്തിമ ലക്ഷ്യസ്ഥാനമായ ചൊവ്വയിലും, "അദ്ദേഹം കൂട്ടിച്ചേർത്തു.

'' വീണ്ടും അഭിനന്ദനങ്ങൾ, ഗോ ഹോപ്പ്! ''NASA അഡ്മിനിസ്ട്രേറ്റർ ഉപസംഹരിച്ചു.

WAM /പരിഭാഷ: Priya Shankar http://wam.ae/en/details/1395302856410

WAM/Malayalam