പുതുക്കിയ യുഎഇ യാത്രാവിവരം: രാജ്യത്തേക്കു വരുന്ന എല്ല്ലാ യാത്രക്കാർക്കും COVID-19 PCR പരിശോധന നിർബന്ധം

അബുദാബി, ജൂലൈ 22, 2020 (WAM) - എമിറാത്തികൾ, നിവാസികൾ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ രാജ്യത്തേക്കു വരുന്നതും, ട്രാൻസിറ്റ് നിലയിലുള്ളതുമായ എല്ലാ യാത്രക്കാർക്കും COVID-19 പരീക്ഷണം നിർബന്ധമാണെന്ന് യുഎഇ പ്രഖ്യാപിച്ചു.
രാജ്യത്ത് വരുന്ന എല്ലാവരും മുൻകൂട്ടി പരിശോധന നടത്തേണ്ടതാണ് എന്ന തീരുമാനം ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ നടപ്പാക്കും. രാജ്യത്തെ എയർപോർട്ടുകളിൽ എത്തുമ്പോൾ യാത്രക്കാർ പാലിക്കേണ്ട നിർബന്ധിത പരിശോധനകൾ തുടരും.
നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി, എൻസിഇഎംഎ, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, MOFAIC എന്നിവയുടെ സംയുക്ത പ്രസ്താവന പ്രകാരം രാജ്യത്തെ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും യുകെയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും അടക്കമുള്ള എല്ലാ യാത്രക്കാരും പിസിആർ ടെസ്റ്റ്, അതത് വിമാനങ്ങളിൽ കയറുന്നതിന് മുമ്പ് പരീക്ഷിക്കണം.
പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും പരിരക്ഷിക്കുന്നതിനും കൊറോണ വൈറസ് വ്യാപനം കുറയ്ക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് അനുസൃതമായാണ് പ്രഖ്യാപനം.
12 വയസ്സിന് താഴെയുള്ള കുട്ടികളെയും കഠിനവും മിതമായതുമായ ഭിന്നശേഷികൾ ഉള്ളവരെയും ടെസ്റ്റ് ആവശ്യകതയിൽ നിന്ന് ഒഴിവാക്കും. ഇത് പരിശോധന തീയതി മുതൽ 96 മണിക്കൂർ വരെ സാധുതയുള്ളതാണ്.
യുഎഇയിൽ പ്രവർത്തിക്കുന്ന എല്ലാ എയർലൈനുകളും ഈ ആവശ്യകതകൾ പാലിക്കേണ്ടതിന്റെ ആവശ്യകത എൻസിഇഎംഎയും MOFAICഉം എടുത്തുകാട്ടി.
WAM/ പരിഭാഷ: Ambily Sivan http://wam.ae/en/details/1395302857374