ഈദ് അൽ അദയുടെ അവസരത്തിൽ യുഎഇ പ്രസിഡന്റ് 515 തടവുകാർക്ക് മാപ്പ് നൽകി

ഈദ് അൽ അദയുടെ അവസരത്തിൽ യുഎഇ പ്രസിഡന്റ് 515 തടവുകാർക്ക് മാപ്പ് നൽകി

അബുദാബി, ജൂലൈ 24, 2020 (WAM) - ഈദ് അൽ അദയുടെ അവസരത്തിൽ 515 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.

മാപ്പുനൽകിയ തടവുകാർ വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്നവരാണ്..

മോചിതരായ തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീര്‍പ്പാക്കാമെന്നും ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് വാക്ക് നല്കിയിട്ടുണ്ട്.

ക്ഷമയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള യുഎഇയുടെ മാനുഷിക സംരംഭങ്ങളുടെ പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ മാപ്പ് ലഭിക്കുന്നത്. മോചിതരായ തടവുകാർക്ക് ഒരു പുതിയ ജീവിതം ആരംഭിക്കുന്നതിലൂടെ മെച്ചപ്പെട്ട മാറ്റം വരുത്താനും അവരുടെ കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും പ്രയോജനകരമായ രീതിയിൽ ക്രിയാത്മക പങ്കാളിത്തത്തിൽ ഏർപ്പെടാനും ഇത് അവസരമൊരുക്കുന്നു. .

കുടുംബ ഐക്യം വർദ്ധിപ്പിക്കുന്നതിനും അമ്മമാർക്കും കുട്ടികൾക്കും സന്തോഷം നൽകുന്നതിനും മാപ്പ് ലഭിച്ച തടവുകാർക്ക് അവരുടെ ഭാവി പുനർവിചിന്തനം ചെയ്ത് വിജയകരമായ സാമൂഹികവും തൊഴിൽപരവുമായ ജീവിതം ഉറപ്പാക്കുന്ന നീതിപൂർവകമായ പാതയിലേക്ക് മടങ്ങിവരുന്നതിനും വഴിയൊരുക്കാനുള്ള ഷെയ്ഖ് ഖലീഫയുടെ താൽപ്പര്യത്തിന്റെ ഭാഗമായാണ് വാർഷിക മാപ്പ് ലഭിക്കുന്നത്.

WAM /പരിഭാഷ: Priya Shankar http://wam.ae/en/details/1395302857690