Sat 29-08-2020 19:35 PM
അബുദാബി, 2020 ഓഗസ്റ്റ് 29 (WAM) - ഇസ്രയേലുമായുള്ള സമാധാന ഉടമ്പടി പ്രഖ്യാപിച്ചതിനെത്തുടർന്ന് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2020 ലെ ഫെഡറൽ ഡിക്രി-നിയമം പുറപ്പെടുവിച്ച് ഇസ്രായേലിനെ ബഹിഷ്കരിക്കുന്നതും അതുമായി ബന്ധപ്പെട്ട ശിക്ഷകളെയും സംബന്ധിച്ചുള്ള 1972 ലെ ഫെഡറൽ ലോ നം. 15 റദ്ദാക്കി.
സംയുക്ത സഹകരണം ആരംഭിക്കുന്നതിന് ഒരു റോഡ് മാപ്പ് തയ്യാറാക്കുന്നതിലൂടെയും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിലൂടെയും സാങ്കേതിക കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഉഭയകക്ഷി ബന്ധത്തിലേക്ക് നയിച്ചുകൊണ്ട്, ഇസ്രയേലുമായി നയതന്ത്രപരവും വാണിജ്യപരവുമായ സഹകരണം വിപുലീകരിക്കുന്നതിനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. .
ഇസ്രായേൽ ബഹിഷ്‌കരണ നിയമം നിർത്തലാക്കിയതിനെ തുടർന്ന്, യുഎഇയിലെ വ്യക്തികൾക്കും കമ്പനികൾക്കും വാണിജ്യ, സാമ്പത്തിക പ്രവർത്തനങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഏതെങ്കിലും ഇടപാടുകൾ എന്നിവ കണക്കിലെടുത്ത് ഇസ്രായേലിൽ താമസിക്കുന്ന അല്ലെങ്കിൽ ഇസ്രയേൽ ദേശീയതയിൽ ഉള്ള വ്യക്തികളുമായോ, അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായോ കരാറുകളിൽ ഏർപ്പെടാം.
ഉത്തരവിനെ അടിസ്ഥാനമാക്കി, യുഎഇയിൽ എല്ലാത്തരം ഇസ്രായേലി ചരക്കുകളും ഉൽപ്പന്നങ്ങളും പ്രവേശിക്കാനും കൈമാറ്റം ചെയ്യാനും കൈവശം വയ്ക്കാനും അവയുടെ വ്യാപാരം നടത്താനും അനുമതി നൽകിയിട്ടുണ്ട്.
WAM/ Ambily Sivan http://wam.ae/en/details/1395302865596