ചൊവ്വാഴ്ച 29 നവംബർ 2022 - 5:27:18 am

സ്വകാര്യ ജീവനക്കാർക്ക് ശിശുപരിപാലനത്തിന് രക്ഷാകർതൃ അവധി: തൊഴിൽ നിയമ ഭേദഗതിക്ക് യുഎഇ പ്രസിഡന്റിന്റെ അംഗീകാരം


അബുദാബി, 2020 ഓഗസ്റ്റ് 30 (WAM) - യു‌എഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് കുട്ടിയെ പരിപാലിക്കാൻ ശമ്പളത്തോടുകൂടിയ അവധി നൽകുന്ന തൊഴിൽ നിയമ ഭേദഗതികൾക്ക് അംഗീകാരം നൽകി, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് രക്ഷാകർതൃ അവധി നൽകുന്ന ആദ്യത്തെ അറബ് രാജ്യമായിരിക്കും യുഎഇ.

കുടുംബ സമന്വയവും സുസ്ഥിരതയും കൂടുതൽ ഉറപ്പുവരുത്തുക, ലിംഗസമത്വത്തിൽ യുഎഇയുടെ സ്ഥാനവും മത്സരശേഷിയും വർദ്ധിപ്പിക്കുക, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കാൻ യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഉത്തരവ് ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഏറ്റവും പുതിയ ആനുകൂല്യമാണ് ശമ്പളത്തോടുകൂടിയ രക്ഷാകർതൃ അവധി.

സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് കുട്ടിയുടെ ജനന തീയതി മുതൽ ആറുമാസം പൂർത്തിയാകുന്നതിനുള്ളിൽ കുട്ടിയെ പരിപാലിക്കുന്നതിന് അഞ്ച് പ്രവർത്തി ദിവസത്തേക്ക് ശമ്പളമുള്ള "രക്ഷാകർതൃ അവധി" അനുവദിക്കണമെന്ന് ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു, ഈ നടപടി ലിംഗ സമത്വ രംഗത്ത് യുഎഇയുടെ സ്ഥാനം മെച്ചപ്പെടുത്തുകയും സ്വകാര്യമേഖലയിലെ തൊഴിൽ അന്തരീക്ഷത്തെ പിന്തുണയ്ക്കുന്ന ഒരു മത്സരാധിഷ്ഠിത മാതൃക സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അടുത്ത അമ്പത് വർഷത്തേക്ക് തയ്യാറെടുക്കുന്നതിനുള്ള യുഎഇ തന്ത്രപദ്ധതിയുമായും ഇത് യോജിക്കുന്നു.

WAM / Ambily Sivan http://wam.ae/en/details/1395302865900

WAM/Malayalam