ഞായറാഴ്ച 29 മെയ് 2022 - 10:06:49 am

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത്, വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്ത സംഘം അബുദാബിയിൽ അറസ്റ്റിലായി


അബുദാബി, 2020 ഡിസംബർ 10 (WAM) - പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായും നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ആക്രമണത്തിന്റെ വീഡിയോകൾ അപ്‌ലോഡ് ചെയ്തതായും ആരോപിക്കപ്പെടുന്ന ഒരു കേസിൽ കുറ്റാരോപിതർ അറസ്റ്റിലായി. സംഭവത്തെപ്പറ്റി അബുദാബി പോലീസ് വിപുലമായ അന്വേഷണം നടത്തി വരികയാണ്.

സംഘം ബുധനാഴ്ച അറസ്റ്റിലായതായും നിലവിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ വിപുലമായ അന്വേഷണം നടത്തിവരികയാണെന്നും യുഎഇ അറ്റോർണി ജനറൽ ഹമദ് സെയ്ഫ് അൽ ഷംസി വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

പബ്ലിക് പ്രോസിക്യൂഷന്റെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഓഫീസ് സമർപ്പിച്ച അടിയന്തര റിപ്പോർട്ടിനെ തുടർന്ന് യുഎഇ അറ്റോർണി ജനറൽ ബുധനാഴ്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിരുന്നു. അതേ ദിവസം തന്നെ അറസ്റ്റ് നടത്താൻ പോലീസിന് കഴിഞ്ഞു.

സംഭവത്തിൽ "യുഎഇ സമൂഹത്തിൽ ഒരു തരത്തിലും സ്വീകാര്യമല്ലാത്ത അളവിലുള്ള അധാർമ്മികത" അടങ്ങിയിട്ടുണ്ടെന്നും അറ്റോർണി ജനറൽ കൂട്ടിച്ചേർത്തു. എമിറാത്തി സമൂഹത്തിന്റെ ധാർമ്മികതയും സാമൂഹിക മൂല്യങ്ങളും ലംഘിക്കുകയും പൊതു സുരക്ഷയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ അധികാരികൾ കർശനമായി നിലകൊള്ളുമെന്ന് അറ്റോർണ്ണി ജനറൽ പൊതുജനങ്ങൾക്ക് ഉറപ്പു നൽകി.

WAM/ Ambily http://wam.ae/en/details/1395302894017

WAM/Malayalam