ബുധനാഴ്ച 19 മെയ് 2021 - 5:58:44 am

41-ാമത് GCC ഉച്ചകോടിയിൽ പങ്കെടുക്കാൻ മുഹമ്മദ് ബിൻ റാഷിദ് സൗദി അറേബ്യയിലെത്തി

  • #القمة_الخليجية_في_العلا .. محمد بن راشد يصل إلى "العلا" للمشاركة في القمة الـ41 لقادة مجلس التعاون الخليجي
  • #القمة_الخليجية_في_العلا .. محمد بن راشد يصل إلى "العلا" للمشاركة في القمة الـ41 لقادة مجلس التعاون الخليجي
വീഡിയോ ചിത്രം

അൽ-ഉല, സൗദി അറേബ്യ, 2021 ജനുവരി 5 (WAM) - ഗൾഫ് സഹകരണ കൗൺസിലിന്റെ (GCC) സുപ്രീം കൗൺസിലിന്റെ 41-ാമത് സെഷനിൽ പങ്കെടുക്കാൻ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ഉച്ചയ്ക്ക് സൗദി അറേബ്യയിലെ മദീനയിലെ അൽ-ഉലയിൽ എത്തി.

ഷെയ്ഖ് മുഹമ്മദിനെ സൗദി കിരീടാവകാശിയും, ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ, മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനും, നിരവധി സൗദി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും സ്വീകരിച്ചു.

WAM/Ambily http://wam.ae/en/details/1395302899622

WAM/Malayalam