ബുധനാഴ്ച 19 മെയ് 2021 - 6:45:53 am

അബ്ദുള്ള ബിൻ സായിദ് ഒമാൻ വിദേശകാര്യ മന്ത്രിയുമായി മസ്കറ്റിൽ കൂടിക്കാഴ്ച നടത്തി

  • عبدالله بن زايد يلتقي وزير خارجية عمان في مسقط
  • عبدالله بن زايد يلتقي وزير خارجية عمان في مسقط

മസ്കറ്റ്, ഫെബ്രുവരി 14, 2021 (WAM) -- ഒമാനിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനിടെ യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി.

യുഎഇയും ഒമാനും തമ്മിലുള്ള ശക്തമായ ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ചും മൊത്തത്തിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.

സംയുക്ത ഗൾഫ് സഹകരണ കൗൺസിലുമായി (ജിസിസി) ബന്ധപ്പെട്ട നിരവധി വിഷയങ്ങളും, ഇരുകൂട്ടർക്കും താൽപര്യമുള്ള ആഗോളവിഷയങ്ങളും മന്ത്രിമാർ ചർച്ച ചെയ്തു.

കൊറോണ വൈറസ് (COVID-19) മഹാമാരിയുടെ പ്രത്യാഘാതങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനത്തെക്കുറിച്ചും ചർച്ചയുണ്ടായി.

യുഎഇയും ഒമാനും തമ്മിലുള്ള ബന്ധം അവരവരുടെ നേതൃത്വങ്ങളുടെ പിന്തുണയോടെ വലിയ വികാസത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് പറഞ്ഞ ഷെയ്ഖ് അബ്ദുള്ള, ഇരുകൂട്ടരുടെയും താൽപര്യങ്ങൾ നേടിയെടുക്കുന്നതിനുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള താൽപ്പര്യത്തെ ഊന്നിപ്പറഞ്ഞു.

ഒമാന്റെ സുൽത്താനായ ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദിന്റെ നേതൃത്വത്തിൽ കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും ഒമാൻ നേടട്ടെയെന്ന ആശംസയും അദ്ദേഹം അറിയിച്ചു.

യോഗത്തിൽ ഒമാനിലെ യുഎഇ അംബാസഡർ മുഹമ്മദ് സുൽത്താൻ സെയ്ഫ് അൽ സുവൈദി പങ്കെടുത്തു.

WAM/Ambily http://wam.ae/en/details/1395302910038

WAM/Malayalam