ബുധനാഴ്ച 12 മെയ് 2021 - 12:31:45 pm

യുഎഇയുടെ സമീപകാല നിയമനിർമ്മാണങ്ങൾ സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങളും സംരക്ഷണവും നൽകുന്നു: യുഎൻ വിമൻ


ബിൻസാൽ അബ്ദുൾകാദർ: അബുദാബി, മാർച്ച് 8, 2021 (WAM) -- യുഎൻ സ്വീകരിച്ച ഏറ്റവും പുതിയ നടപടികൾ സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങളും മികച്ച സംരക്ഷണവും നേടാൻ സഹായിച്ചതായി ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമായി സമർപ്പിച്ചിരിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള സംഘടനയായ യുഎൻ വിമൻ പറഞ്ഞു.

"യുഎഇ സമത്വത്തിലേക്ക് കാര്യമായ മുന്നേറ്റം നടത്തി. സ്ത്രീ ശാക്തീകരണത്തിൽ മെന മേഖലയെ നയിക്കുന്നു. സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങളും മികച്ച സംരക്ഷണവും വാഗ്ദാനം ചെയ്യുന്ന സമീപകാല നിയമനിർമ്മാണങ്ങൾ പ്രത്യേകമായി എടുത്തു പറയണം," യുഎൻ വിമൻ മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് (WAM) നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

യുഎഇ സർക്കാരുമായുള്ള പങ്കാളിത്തം "യുഎഇ സർക്കാരുമായുള്ള ദീർഘകാല ബന്ധത്തിൽ യുഎൻ വിമന് അഭിമാനമുണ്ട്." ഹെർ ഹാനസ് ഷെയ്ഖ ഫാത്തിമ ബിന്ത് മുബാറക്കിന്റെ [ജനറൽ വിമൻസ് യൂണിയൻ (ജിഡബ്ല്യുയു) ചെയർപേഴ്‌സൺ, സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡ് പ്രസിഡണ്ട്, ഫാമിലി ഡെവലപ്മെൻറ് ഫൌണ്ടേഷൻ സുപ്രീം ചെയർപേഴ്‌സൺ (എഫ്ഡിഎഫ്)] നേതൃത്വത്തിലുള്ള ജനറൽ വിമൻസ് യൂണിയനുമായി ചേർന്ന് പ്രവർത്തിക്കുന്നതിലെ സന്തോഷവും ജിസിസിയുടെ യുഎൻ വനിതാ ലൈസൻസ് ഓഫീസ് ഡയറക്ടർ ഡോ. മൂസ അൽ ഷെഹി പ്രസ്താവനയിൽ വ്യക്തമാക്കി.

"അന്താരാഷ്ട്ര വനിതാ ദിനത്തിൽ, ലിംഗസമത്വ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ സംയുക്തമായി ശ്രമിക്കുന്നതിനാൽ ഈ പങ്കാളിത്തത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു," പ്രസ്താവന തുടർന്നു.

സ്ത്രീകൾക്കുള്ള യുഎഇയുടെ ഏറ്റവും പുതിയ നിയമ നടപടികൾ സ്ത്രീകളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിനും അവരുടെ മൊത്തത്തിലുള്ള ശാക്തീകരണം ഉറപ്പാക്കുന്നതിനുമായി 2019 നും 2020 നും ഇടയിൽ 11 പുതിയ നിയമങ്ങളും നിയമനിർമ്മാണ ഭേദഗതികളും യുഎഇ അംഗീകരിച്ചു.

രാഷ്ട്രീയ പങ്കാളിത്തത്തിന്റെ കാര്യത്തിൽ, പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2019 ലെ തിരഞ്ഞെടുപ്പിൽ ഫെഡറൽ നാഷണൽ കൗൺസിലിൽ (എഫ്എൻസി) സ്ത്രീകളുടെ പ്രാതിനിധ്യം 50 ശതമാനമായി ഉയർത്താൻ പ്രമേയം പുറത്തിറക്കി.

യുഎഇ 2020 ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 6 പുറത്തിറക്കി. 1980 ലെ ഫെഡറൽ ലോ നമ്പർ 8 ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് സ്വകാര്യമേഖലയിലെ വനിതാ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധികൂടി മെറ്റേണിറ്റി ലീവിനോട് കൂട്ടിച്ചേർത്തു. അതായത് നേരത്തെയുള്ള ഇതിനകം 45 ദിവസത്തെ ലീവിനൊപ്പം അഞ്ച് ദിവസം കൂടി അനുവദിച്ചു. പിതാക്കന്മാർക്ക് അഞ്ച് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും ലഭിക്കും.

സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് രക്ഷാകർതൃ അവധി നൽകുന്ന ആദ്യത്തെ അറബ് രാജ്യമായി യുഎഇ മാറി.

യു‌എഇ 2020 ലെ ഫെഡറൽ ലോ നമ്പർ 6 ഉത്തരവ് പുറപ്പെടുവിച്ചു. സ്വകാര്യമേഖലയിലെ സ്ത്രീകൾക്കും പുരുഷന്മാർക്കും അവർ ഒരേ ജോലിയോ തുല്യ മൂല്യമുള്ള ജോലികളോ ചെയ്താൽ തുല്യ വേതനം നൽകണം.

പീനൽ കോഡ് ഭേദഗതി ചെയ്യുന്നതിനായി ഫെഡറൽ ലോ-ഡിക്രീസിന് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള യുഎഇയുടെ ദൃഢമായ പ്രതിബദ്ധതയുടെ അടിസ്ഥാനത്തിൽ അവതരിപ്പിക്കപ്പെട്ട പീനൽ കോഡിലെയും ക്രിമിനൽ പ്രൊസീജുറൽ നിയമത്തിലെയും പുതിയ ഭേദഗതികൾ "ഹോണർ ക്രൈംസ്" എന്ന് വിളിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞ ശിക്ഷ നൽകിയിരുന്ന ആർട്ടിക്കിളിനെ റദ്ദാക്കി.

യുഎൻ വിമനും യുഎഇയും ലിംഗസമത്വം കൈവരിക്കുന്നതിന് ആഗോള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് യുഎൻ വിമൻ യുഎൻ അംഗരാജ്യങ്ങളെ പിന്തുണയ്ക്കുന്നു. കൂടാതെ മാനദണ്ഡങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നുവെന്നും ലോകമെമ്പാടുമുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും യഥാർഥത്തിൽ പ്രയോജനം ലഭിക്കുമെന്നും ഉറപ്പാക്കാൻ ആവശ്യമായ നിയമങ്ങൾ, നയങ്ങൾ, പ്രോഗ്രാമുകൾ, സേവനങ്ങൾ എന്നിവ രൂപകൽപ്പന ചെയ്യുന്നതിന് ഗവൺമെന്റുകളുമായും സിവിൽ സമൂഹവുമായും പ്രവർത്തിക്കുന്നു.

2013 നും 2018 നും ഇടയിൽ യുഎൻ വനിതാ എക്സിക്യൂട്ടീവ് ബോർഡിലെ അംഗമായിരുന്നതിനാൽ യുഎൻ വിമനുമായി യുഎഇക്ക് ശക്തമായതും വളരുന്നതുമായ ബന്ധമുണ്ട്. കൂടാതെ 2017 ൽ യുഎൻ വിമന്റെ എക്സിക്യൂട്ടീവ് കൗൺസിലിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു യുഎഇ.

ജനറൽ വിമൻസ് യൂണിയനുമായി സഹകരിച്ച് യുഎൻ 2016 ൽ അബുദാബിയിൽ യുഎൻ വിമനിനായി ഒരു ലൈസൻ ഓഫീസ് തുറന്നു.

WAM/Ambily http://wam.ae/en/details/1395302916231

WAM/Malayalam