വെള്ളിയാഴ്ച 14 മെയ് 2021 - 10:52:40 pm

അന്താരാഷ്ട്ര പരിപാടികൾക്ക് ആതിഥ്യം വഹിക്കുന്നതിലൂടെ യുഎഇയുടെ കോവിഡ്-19 വീണ്ടെടുപ്പ് ശക്തമാകുന്നു


അബുദാബി, മാർച്ച് 13, 2021 (WAM) - പ്രധാന അന്താരാഷ്ട്ര പരിപാടികൾക്ക് വിജയകരമായി ആതിഥ്യം വഹിക്കുന്നതിലൂടെ, കോവിഡനന്തര വീണ്ടെടുപ്പിന് യു‌എഇ നേതൃത്വം നൽകുന്നു.

2019 അവസാനത്തിൽ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന്റെ ആദ്യ ദിവസങ്ങളിലെ നിശ്ശബ്ദമായ ഒരു കാലഘട്ടത്തെത്തുടർന്ന് 2021ൽ യു‌എഇക്ക് അന്താരാഷ്ട്ര പരിപാടികൾക്ക് ആക്കം കൂട്ടാൻ കഴിഞ്ഞു.

2021ന്റെ ആദ്യ പാദത്തിൽ, യു‌എഇ നിരവധി അന്താരാഷ്ട്ര പ്രശസ്‌തമായ പ്രതിരോധ, കായിക, സാംസ്കാരിക പരിപാടികൾ‌ക്ക് ആതിഥേയത്വം വഹിച്ചു. ഐ‌ഡി‌ഇഎക്സ് & NAVDEX, ഗൾ‌ഫുഡ്, ദീർഘകാലമായി കാത്തിരുന്ന സൈക്ലിങ് യു‌എഇ ടൂർ എന്നിവ ഇതിൽപ്പെടുന്നു.

ചൊവ്വയിലേക്കുള്ള ഹോപ്പ് പ്രോബിന്റെ വിജയകരമായ എത്തിച്ചേരലും പരിക്രമണവും, ബറാക്ക സമാധാനപരമായ ന്യൂക്ലിയർ പ്ലാന്റിന്റെ രണ്ടാമത്തെ യൂണിറ്റിന് ഓപ്പറേറ്റിംഗ് ലൈസൻസ് ലഭിച്ചതുമെല്ലാം ഇതേ കാലയളവിൽ തന്നെ സംഭവിച്ചുവെന്നത് യാദൃശ്ചികമായി.

കഴിഞ്ഞ ഫെബ്രുവരിയിൽ അബുദാബിയിൽ നടന്ന IDEX & NAVDEX 2021, കർശനമായ കോവിഡ്-19 മുൻകരുതൽ നടപടികൾക്കിടയിൽ, 52 രാജ്യങ്ങളിൽ നിന്ന് 900ലധികം എക്സിബിറ്റർമാരെ ആകർഷിച്ചു. 62,000 സന്ദർശകരുമുണ്ടായി.

ലോകം ഉടൻ സാധാരണ നിലയിലാകുമെന്നതായിരുന്നു ഈ പരിപാടികളുടെ മികച്ച വിജയം നൽകിയ സന്ദേശം.

പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം നടന്ന ആദ്യത്തെ ഭക്ഷണ പാനീയ ഷോയായ ഗൾഫുഡ് 2021ന് ദുബായ് ആതിഥേയത്വം വഹിച്ചപ്പോൾ വീണ്ടെടുപ്പിന്റെ ആദ്യ അടയാളങ്ങൾ ലോകത്തിന് നൽകി. പരിപാടിയിൽ 85 രാജ്യങ്ങളിൽ നിന്നായി 2,500 കമ്പനികൾ പങ്കെടുത്തു.

യൂണിയൻ സൈക്ലിസ്റ്റ് ഇന്റർനാഷണൽ (യുസിഐ) സംഘടിപ്പിച്ച ഏഴു ദിവസത്തെ ടൂർ യുഎഇയിൽ നടന്നു. 1,045 കിലോമീറ്റർ സൈക്ലിങ്ങിന് ഏഴ് ഘട്ടങ്ങളിലായി 140 അന്താരാഷ്ട്ര ടീമുകളെ പ്രതിനിധീകരിച്ച് 140 സൈക്ലിസ്റ്റുകൾ മത്സരിച്ചു.

ഫെബ്രുവരി പകുതിയോടെ ഷാർജയിൽ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ഫോട്ടോഗ്രാഫിയുടെ (എക്സ്പോഷർ) അഞ്ചാം പതിപ്പ് നടന്നു. ലോകമെമ്പാടുമുള്ള ആളുകളുടെയും പ്രകൃതിദൃശ്യങ്ങളുടെയും വൈവിധ്യമാർന്ന നിമിഷങ്ങളും അനുഭവങ്ങളും സൗന്ദര്യശാസ്ത്രവും പകർത്തിയ അറബ് രാജ്യങ്ങളിൽ നിന്നും അതിനപ്പുറത്തുനിന്നുമുള്ള 400 ഫോട്ടോഗ്രാഫർമാർ സമർപ്പിച്ച 1,558 ൽ അധികം ഫോട്ടോകൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു.

മാർച്ച് 27ന് നടക്കാനിരിക്കുന്ന "ദുബായ് ലോകകപ്പിന്റെ" സിൽവർ ജൂബിലി പതിപ്പാണ് യുഎഇയുടെ കലണ്ടറിൽ അടുത്തതായി വരുന്നത്. ലോകത്തിലെ മികച്ച ഹോഴ്സ് ട്രാക്കുകളിലൊന്നായ ദുബായിലെ മൈദാൻ റേസ്‌കോഴ്‌സിലാണ് ഇത് നടക്കുക.

WAM/Ambily http://wam.ae/en/details/1395302917639

WAM/Malayalam