ഞായറാഴ്ച 09 മെയ് 2021 - 1:52:07 pm

സഹോദരന്റെ മരണത്തില്‍ മുഹമ്മദ് ബിന്‍ റാഷിദിനെ അനുശോചനം അറിയിച്ച് GCC നേതാക്കള്‍


ദുബായ്, മാര്‍ച്ച് 25, 2021 (WAM) - സഹോദരന്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മരണത്തില്‍ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ ജിസിസി നേതാക്കള്‍ ഫോണിലൂടെ അനുശോചനം അറിയിച്ചു.

രണ്ട് വിശുദ്ധ പള്ളികളുടെ രക്ഷാധികാരിയും, സൗദി അറേബ്യയിലെ രാജാവുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്; ഒമാനിലെ സുല്‍ത്താന്‍ ഹീതം ബിന്‍ താരിഖ് അല്‍ സെയ്ദ്; ഖത്തറിലെ എമിര്‍ ഷേയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി എന്നിവര്‍ തങ്ങളുടെ അനുശോചനം അദ്ദേഹത്തെ അറിയിച്ചു. അല്‍ മക്തൂം കുടുംബത്തിനും യുഎഇയിലെ ജനങ്ങള്‍ക്കും ക്ഷമയും ആശ്വാസവും നല്‍കാന്‍ സര്‍വശക്തനായ അല്ലാഹുവിനോട് അഭ്യര്‍ത്ഥിച്ചതായും അവര്‍ പറഞ്ഞു.

ആത്മാര്‍ത്ഥമായ പിന്തുണ നല്‍കിയ സഹോദര രാജ്യങ്ങളിലെ നേതാക്കള്‍ക്ക് ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് നന്ദി അറിയിച്ചതിനൊപ്പം അവര്‍ക്ക് നല്ല ആരോഗ്യവും ക്ഷേമവും ഒപ്പം അവരുടെ രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും നീണ്ടുനിൽക്കാൻ ആശംസകളും അറിയിച്ചു.

WAM/Ambily http://wam.ae/en/details/1395302921519

WAM/Malayalam