ഞായറാഴ്ച 09 മെയ് 2021 - 2:57:24 pm

സൗദി അറേബ്യയിലെ ഡ്രോണ്‍ ആക്രമണ ശ്രമത്തെ യുഎഇ അപലപിച്ചു


അബുദാബി, മാര്‍ച്ച് 28, 2021 (WAM) - സൗദി അറേബ്യയുടെ തെക്കന്‍ മേഖലയില്‍ സ്‌ഫോടകവസ്തുക്കൾ നിറച്ച രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് ആസൂത്രിതവും മനഃപൂര്‍വവുമായി പൊതുജനങ്ങളെയും പ്രദേശങ്ങളെയും ആക്രമിക്കാന്‍ ഇറാന്‍ പിന്തുണയുള്ള തീവ്രവാദ സംഘടനയായ ഹൂത്തി മിലിഷിയകൾ നടത്തിയ ശ്രമങ്ങളെ യുഎഇ ശക്തമായി അപലപിച്ചു. ഈ ശ്രമം സഖ്യസേന തടഞ്ഞതിനാല്‍ നാശനഷ്ടങ്ങളും ജീവാപായവും ഒഴിവായി.

ഹൂത്തി ഗ്രൂപ്പിന്റെ ആസൂത്രിതമായ ഭീകരാക്രമണങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോടും എല്ലാ അന്താരാഷ്ട്ര നിയമങ്ങളോടും മാനദണ്ഡങ്ങളോടുമുള്ള അവഗണനയെ പ്രതിഫലിപ്പിക്കുന്നുവെന്ന് യുഎഇ ഉറപ്പിക്കുന്നതായി വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ഭീഷണിപ്പെടുത്തുന്ന ആവര്‍ത്തിച്ചുള്ള ഈ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് അടിയന്തരവും നിര്‍ണ്ണായകവുമായ നിലപാട് സ്വീകരിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും ദുര്‍ബലപ്പെടുത്താനുള്ള മിലിഷിയകളുടെ ശ്രമങ്ങളുടെ പുതിയ തെളിവുകളെ പ്രതിനിധീകരിക്കുന്ന ഗുരുതരമായ വര്‍ദ്ധനവാണ് അടുത്ത ദിവസങ്ങളില്‍ തുടരുന്ന ആക്രമണത്തിന്റെ ഭീഷണിയെന്നും ഊന്നിപ്പറയുന്നു.

ഈ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൗദി അറേബ്യയ്ക്ക് യുഎഇയുടെ സമ്പൂര്‍ണ്ണ ഐക്യദാര്‍ഡ്യവും അതിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും എതിരായ ഭീഷണിയെ എതിര്‍ക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയും MoFAIC ഉറപ്പുനൽകി. പൗരന്മാരുടെയും നിവാസികളുടെയും സുരക്ഷ സംരക്ഷിക്കാന്‍ രാജ്യം സ്വീകരിക്കുന്ന ഏത് നടപടിക്കും യുഎഇ പിന്തുണ വ്യക്തമാക്കി.

WAM/Ambily https://www.wam.ae/en/details/1395302922053

WAM/Malayalam