ശനിയാഴ്ച 15 മെയ് 2021 - 12:08:18 am

ഈജിപ്തിലെ ഷാം എല്‍ ഷെയ്ക്കില്‍ യുഎഇ ക്യാമല്‍ റേസിംഗ് ഫെഡറേഷന്‍ 'സെക്കൻഡ് ക്യാമല്‍ റേസ് 2021' സംഘടിപ്പിക്കുന്നു


ഷാം എല്‍ ഷെയ്ക്ക്, മാര്‍ച്ച് 31, 2021 (WAM) -- പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരം, അബുദാബിയുടെ കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പിന്തുണയോടെയും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സയ്ദ് അല്‍ നഹ്യാന്റെ നിരീക്ഷണത്തിൻ കീഴിലും യുഎഇ ക്യാമല്‍ റേസിംഗ് ഫെഡറേഷന്‍, ഈജിപ്ഷ്യന്‍ ക്യാമല്‍ റേസിംഗ് ഫെഡറേഷന്‍ പങ്കാളിത്തത്തോടെ ഈജിപ്റ്റിലെ സൗത്ത് സീനായി ഗവര്‍ണറേറ്റിലുളള ഷാം എല്‍ ഷെയ്കില്‍ സെക്കൻഡ് ക്യാമല്‍ റേസ് 2021' സംഘടിപ്പിച്ചു.

വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്നുള്ള ഈജിപ്ഷ്യന്‍ ഗോത്രങ്ങളുടെ ഉടമസ്ഥതയിലുള്ള പരമ്പരാഗത ഒട്ടകങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഷാം എല്‍ ഷെയ്ക്ക് അരീനയില്‍ റേസ് നടന്നത്.

ക്യാമല്‍ റേസിംഗ് പ്രേമികളെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ട് നഗരത്തില്‍ നടന്ന ഒരു മത്‌സര പരമ്പര പൂര്‍ത്തിയാക്കുന്നുവെന്ന് സൗത്ത് സിനായി ഗവര്‍ണറേറ്റ് ഗവര്‍ണര്‍ മേജര്‍ ജനറല്‍ ഖാലിദ് ഫൗഡ പറഞ്ഞു.

ഷാം എല്‍ ഷെയ്ക്കില്‍ ഒട്ടജ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ഈജിപ്തും യുഎഇയും തമ്മിലുള്ള സഹകരണം കണക്കിലെടുത്ത് യുഎഇയുടെ നേതൃത്വത്തിനും സര്‍ക്കാരിനും ജനങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

WAM/Ambily http://wam.ae/en/details/1395302923156

WAM/Malayalam