വെള്ളിയാഴ്ച 14 മെയ് 2021 - 11:10:53 pm

അന്താരാഷ്ട്ര കായിക ദിനം വികസനത്തിനും സമാധാനത്തിനുമായി സമർപ്പിച്ച് അബുദാബി


അബുദാബി, ഏപ്രില്‍ 5, 2021 (WAM) - സാമൂഹ്യ വികസനവും ആരോഗ്യകരവും സമാധാനപൂർണ്ണവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം വച്ച് അബുദാബി കമ്മ്യൂണിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് അതിന്റെ കായിക സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമം ആരംഭിച്ചു.

ഏപ്രില്‍ 6 ന് ലോകം അന്താരാഷ്ട്ര കായിക ദിനത്തെ വികസനത്തിനും സമാധാനത്തിനുമുള്ള ദിനമായി ആഘോഷിക്കുന്നു, എമിറേറ്റിൽ നടത്തിവരുന്ന വികസന ശ്രമങ്ങളില്‍ കൈവരിച്ച പുരോഗതിയിലേക്ക് വെളിച്ചം വീശിയാണ് അബുദാബി സര്‍ക്കാര്‍ ഈ ദിനം ആഘോഷിക്കുന്നത്.

ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കമ്മ്യൂണിറ്റി എന്‍ഗേജ്‌മെന്റ്് ആന്റ് സ്‌പോര്‍ട്‌സ് സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ മുത്തവ അല്‍ ധഹേരി പറഞ്ഞു, ''സ്‌പോര്‍ട്‌സിനെ നമ്മുടെ സമൂഹത്തിന് ഒരു ജീവിതമാര്‍ഗമാക്കി മാറ്റുന്നതിനുള്ള വ്യക്തമായ യാത്രയിലാണ് അബുദാബി; കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പോസിറ്റീവ് മൂല്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ ആന്തരിക സമാധാനത്തിന്റെ അവസ്ഥ ആസ്വദിക്കാന്‍ എല്ലാവരേയും പ്രാപ്തരാക്കുന്നതിലൂടെ സാമൂഹിക ബന്ധവും ഐക്യവും ശക്തിപ്പെടുത്തുന്നതിനുള്ള വികസനത്തിന്റെയും സമാധാനത്തിന്റെയും സന്ദേശത്തിന് സമാനമാണ് സ്‌പോര്‍ട്‌സ്.' ആഗോള വെല്ലുവിളികള്‍ക്കിടയിലും ഏത് സാഹചര്യത്തിലും സമുദായ ഐക്യത്തെ പ്രതിഫലിപ്പിക്കുന്ന സഹിഷ്ണുത, സാംസ്‌കാരിക കൈമാറ്റം, സാമൂഹിക വൈവിധ്യം എന്നിവയുടെ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ അബുദാബി നിരവധി ആഗോള കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചുവെന്നും അല്‍ ധഹേരി കൂട്ടിച്ചേര്‍ത്തു.

അതിനാല്‍, സമൂഹങ്ങളില്‍ സമാധാനം, സഹിഷ്ണുത, ധാരണ എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ആഗോള ഭാഷയെ സ്‌പോര്‍ട്‌സ് പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എമിറേറ്റിലെ 67 ശതമാനം സമൂഹ അംഗങ്ങളും പതിവായി വ്യായാമം ചെയ്യുകയോ അല്ലെങ്കില്‍ അതിനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയോ ചെയ്തതായി ക്വാളിറ്റി ഓഫ് ലൈഫ് ചോദ്യാവലി അതിന്റെ രണ്ടാമത്തെ ചക്രത്തില്‍ കാണിച്ചിട്ടുണ്ടെന്ന് അല്‍ ധഹേരി ചൂണ്ടിക്കാട്ടി. ക്വാളിറ്റി ഓഫ് ലൈഫ് ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കായിക, വ്യായാമങ്ങളില്‍ അബുദാബിയില്‍ ഏറ്റവും സാധാരണമായ കായിക രീതികളായ നടത്തം (76.5 ശതമാനം), ഓട്ടം (43.35 ശതമാനം), നീന്തല്‍ (15 ശതമാനം) എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രാദേശിക, ആഗോള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സഹായിക്കുന്ന മികച്ച ഇന്‍-ക്ലാസ് ആഗോള സംവിധാനങ്ങള്‍ പ്രയോഗിക്കുന്നതിനൊപ്പം സ്‌പോര്‍ട്‌സ് മേഖലയെ വികസിപ്പിക്കുകയും സമൂഹത്തിന് ഏറ്റവും മികച്ച സേവനം നല്‍കുന്ന പ്രോഗ്രാമുകളിലൂടെയും ഇവന്റുകളിലൂടെയും ആഗോള തലത്തില്‍ മത്സരിക്കാന്‍ അനുവദിക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

WAM/Ambily http://wam.ae/en/details/1395302924389

WAM/Malayalam