ശനിയാഴ്ച 15 മെയ് 2021 - 12:27:34 am

UAEFAയും FIFAയും സംയുക്ത സഹകരണം സംബന്ധിച്ച് ചർച്ച നടത്തി


അബുദാബി, ഏപ്രിൽ 7, 2021 (WAM) - യു‌എഇ ഫുട്ബോൾ അസോസിയേഷനും (UAEFA), ഫുട്ബോളിന്റെ അന്താരാഷ്ട്ര ഗവേണിങ്ങ് ബോഡിയായ FIFAയും, ഇവന്റുകൾ, ചാമ്പ്യൻഷിപ്പുകൾ, കോൺഫറൻസുകൾ, വർക്ക് ഷോപ്പുകൾ, മറ്റ് വികസന പദ്ധതികൾ എന്നിവയുമായി സംയുക്തമായി സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തി.

UAEFA സെക്രട്ടറി ജനറൽ മുഹമ്മദ് അബ്ദുല്ല ഹസാം അൽ ധഹേരി, മെംബർ അസ്സോസിയേഷൻസ് ഏഷ്യ ആൻഡ് ഓഷ്യാനിയ ഡയറക്ടർ സഞ്ജീവൻ സി. ബാലസിംഗത്തിന്റെ നേതൃത്വത്തിലുള്ള ഫിഫ പ്രതിനിധി സംഘത്തെ സ്വീകരിച്ചതെ തുടർന്നാണ് ചർച്ച നടന്നത്.

ഫിഫയിലെ റീജിയണൽ ഓഫീസ് മാനേജർ എസ്സാം അൽസുഹൈബാനിയും നിരവധി UAEFA ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

WAM/Ambily http://wam.ae/en/details/1395302925314

WAM/Malayalam