ചൊവ്വാഴ്ച 15 ജൂൺ 2021 - 11:04:16 am

വിശ്വാസലംഘനത്തിനുള്ള ശിക്ഷകള്‍ വ്യക്തമാക്കി പബ്ലിക് പ്രോസിക്യൂഷന്‍


അബുദാബി, ഏപ്രില്‍ 9, 2021 (WAM) - സമൂഹത്തില്‍ നിയമപരമായ അവബോധം വളര്‍ത്തുന്നതിനുള്ള പ്രചാരണത്തിന്റെ ഭാഗമായി വിശ്വാസ ലംഘനത്തിനുള്ള ശിക്ഷകള്‍ യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ വിശദമാക്കി.

ഇന്ന് അതിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ഒരു പോസ്റ്റില്‍, ഫെഡറല്‍ പീനല്‍ കോഡിന്റെ ആര്‍ട്ടിക്കിള്‍ 404നെ പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്ധരിച്ചു: ''ആരെങ്കിലും തുക, ബില്ലുകള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും കൈമാറ്റം ചെയ്യാനാകുന്ന സ്വത്തുവകകൾ എന്നിവ തട്ടിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താൽ, മുകളിൽ പറഞ്ഞ കൈമാറ്റം ചെയ്യാവുന്ന സ്വത്ത് നിക്ഷേപം, പാട്ടം, പണയം, ഉപഭോഗത്തിനായുള്ള വായ്പ അല്ലെങ്കില്‍ പ്രോക്‌സി, വിശ്വാസ ലംഘനം എന്നീ മാർഗ്ഗങ്ങളിൽ അയാൾക്കു ലഭിക്കുന്ന സാഹചര്യത്തിൽ, അയാൾ തടവിനോ പിഴ ശിക്ഷയ്ക്കോ വിധേയനാകാം.

ഈ പ്രൊവിഷന്റെ പ്രയോഗത്തിൽ ജോയിന്റ് പ്രോപ്പർട്ടിയിലെ പങ്കാളി, താൽപ്പര്യമുള്ള ഉടമയുടെ സ്വത്ത് സംബന്ധിച്ച ഔദ്യോഗിക കാര്യസ്ഥൻ, ഒരു പ്രത്യേക വിഷയത്തിൽ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ആരെങ്കിലും അതിന്റെ ഉടമയുടെയോ മറ്റുള്ളവരുടെയോ പ്രയോജനത്തിനായി എന്തെങ്കിലും ലഭിക്കുന്ന ഒരാൾ എന്നിവരെ ഒരു പ്രോക്സിയായി കണക്കാകും."

WAM/Ambily http://wam.ae/en/details/1395302925835

WAM/Malayalam