ബുധനാഴ്ച 19 മെയ് 2021 - 6:47:15 am

കാലാവസ്ഥാ നടപടികളോടുള്ള യുഎഇയുടെ പ്രതിബദ്ധതയെ പ്രശംസിച്ച് യുഎസ് കാലാവസ്ഥാ പ്രതിനിധി


അബുദാബി, ഏപ്രില്‍ 9, 2021 (WAM) - പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളുടെ വ്യാപകമായ ഉപയോഗം നടപ്പാക്കുന്നതിന് യുഎഇ പ്രകടിപ്പിച്ച പ്രതിജ്ഞാബദ്ധതയെ യുഎസ് പ്രത്യേക രാഷ്ട്രപതി പ്രതിനിധി ജോണ്‍ കെറി പ്രശംസിച്ചു. 'ഇത് ഒരു ചര്‍ച്ചാവിഷയമായി മാറുന്നതിന് വളരെ മുമ്പുതന്നെ' ബദല്‍ ഊര്‍ജ്ജ സ്രോതസുകളുടെ പ്രാധാന്യം യുഎഇ നേതൃത്വം തിരിച്ചറിഞ്ഞതായി അദ്ദേഹം പറഞ്ഞു.

ലോക ബാങ്കിന്റെ സ്പ്രിംഗ് മീറ്റിംഗുകളുടെ ഭാഗമായി 'കാലാവസ്ഥാ പ്രവര്‍ത്തനത്തിനുള്ള ഒരു നിര്‍ണായക വര്‍ഷം' എന്ന വെര്‍ച്വല്‍ പാനല്‍ ചര്‍ച്ചയിലാണ് കെറി ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര നാണയ നിധിയുടെ മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റാലിന ഇവാനോവ ജോര്‍ജിയ ഉള്‍പ്പെട്ട പാനല്‍ മോഡറേറ്റ് ചെയ്തത് സിഎന്‍എന്നിന്റെ ബെക്കി ആന്‍ഡേഴ്‌സണാണ്.

2021 നവംബര്‍ 1 മുതല്‍ 12 വരെ് ഗ്ലാസ്ഗോയില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനം (COP 26) വിജയകരമാക്കാന്‍ യുഎഇ ഉറച്ച പ്രതിബദ്ധത പ്രകടിപ്പിച്ചതായി കെറി പറഞ്ഞു.

ഗ്ലാസ്ഗോ സമ്മേളനത്തെ വിജയകരമാക്കാന്‍ സഹായിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് എന്നെ അമ്പരപ്പിച്ചത്. മലിനീകരണം കുറയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയും പരിവര്‍ത്തനത്തെ സഹായിക്കാനുള്ള ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കുകയും ചെയ്തു. അതെ, അവ ഒരു നിശ്ചിത കാലയളവില്‍ തുടരാന്‍ പോകുന്നു, പ്രത്യേകിച്ച് ഗ്യാസ് ഉപയോഗിക്കുക എന്നാല്‍ ഇത് വരാനിരിക്കുന്ന മാറ്റമാണെന്ന് അവര്‍ മനസ്സിലാക്കുന്നു. അവർക്ക് അവരുടെ സമ്പദ്‌വ്യവസ്ഥ വൈവിധ്യവത്കരിക്കണം എന്നുണ്ട്, ''അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച അബുദാബിയിലെ പ്രാദേശിക കാലാവസ്ഥാ സംഭാഷണത്തില്‍ നിന്ന് അദ്ദേഹം നൽകിയ പ്രധാന സന്ദേശങ്ങളെക്കുറിച്ചും യുഎഇ സര്‍ക്കാരുമായി എടുത്ത തീരുമാനത്തെക്കുറിച്ചും ചോദിച്ചപ്പോള്‍ കെറി പറഞ്ഞു: ''യുഎഇയുടെ നേതൃത്വം അതിന്റെ ആവശ്യകതയെക്കുറിച്ച് ഏകീകൃതമായി മനസ്സിലാക്കുന്നു. വര്‍ഷങ്ങളായി, ഇത് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നതിന് വളരെ മുമ്പുതന്നെ, അവർ വൈവിധ്യവല്‍ക്കരണത്തിലും ബദല്‍ പുനരുപയോഗ ഊര്‍ജ്ജ നിക്ഷേപത്തിലും ഏര്‍പ്പെട്ടിട്ടുണ്ട്.

അബുദാബിയില്‍ താന്‍ പങ്കെടുത്ത റീജിയണല്‍ ക്ലൈമറ്റ് ഡയലോഗില്‍ രാജ്യങ്ങള്‍ കാലാവസ്ഥയെ ബാധിക്കുന്നതായി അഭിപ്രായ സമന്വയം പ്രകടിപ്പിച്ചു.

'ഈ ദശകം തീരുമാനങ്ങളുടെ നിര്‍ണായക ദശകമാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അബുദാബിയിലെ ചര്‍ച്ചകളില്‍ നിന്ന് പുറത്തുവന്നത് കാലാവസ്ഥാ ബാധിച്ച് തങ്ങളുടെ രാജ്യത്തെ ഇന്ന് ബാധിക്കുന്ന രീതിയെക്കുറിച്ച് സംസാരിക്കുന്നതില്‍ ഈ രാജ്യങ്ങളുടെ ഐക്യമാണ്.

ശുദ്ധമായ ഊര്‍ജ്ജ ഇന്ധനമെന്ന നിലയില്‍ ഹൈഡ്രജന്റെ ഭാവി സാധ്യതകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

WAM/Ambily https://www.wam.ae/en/details/1395302925873

WAM/Malayalam