ശനിയാഴ്ച 15 മെയ് 2021 - 12:01:39 am

കഴിഞ്ഞ 24 മണിക്കൂറിൽ 51,471 ഡോസ് COVID-19 വാക്സിൻ വിതരണം ചെയ്തു: MoHAP


അബുദാബി, 2021 ഏപ്രിൽ 10 (WAM) - കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 51,471 ഡോസ് കോവിഡ് -19 വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു.

ഇന്നുവരെ നൽകിയിട്ടുള്ള മൊത്തം ഡോസുകളുടെ എണ്ണം 8,975,014 ആണ്. 100 പേർക്ക് 90.74 ഡോസ് വാക്സിൻ എന്ന നിലയിലാണ് വിതരണം നടക്കുന്നത്.

സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും വാക്സിൻ നൽകാനും സാമൂഹിക പ്രതിരോധശേഷി നേടാനുമുള്ള മന്ത്രാലയത്തിന്റെ പദ്ധതിക്ക് അനുസൃതമായാണ് ഈ വാക്സിനേഷൻ ഡ്രൈവ്. ഇത് കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനും സഹായിക്കും.

WAM/Ambily http://wam.ae/en/details/1395302926032

WAM/Malayalam