Sun 11-04-2021 21:32 PM
അബുദാബി, ഏപ്രില്‍ 11, 2021 (WAM)-- വിശുദ്ധ റമദാന്‍ മാസത്തിന് മുന്നോടിയായി യുഎഇയില്‍ വിവിധ ശിക്ഷ അനുഭവിക്കുന്ന 439 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.
മോചിതരായ തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാമെന്നും രാഷ്ട്രപതി ഉറപ്പുനൽകി.
ഷെയ്ഖ് ഖലീഫയുടെ മാനുഷിക സംരംഭങ്ങളുടെ ഭാഗമായും ക്ഷമ, സഹിഷ്ണുത എന്നിവയുടെ മൂല്യങ്ങളുടെ പ്രതിഫലനമായുമാണ് തടവുകാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും സേവനത്തിന് ക്രിയാത്മകമായി സംഭാവന നല്‍കാനും അവസരം നല്‍കുന്നത്.
ഉപവാസ മാസത്തിന് മുമ്പുള്ള ഷേഖ് ഖലീഫയുടെ വാര്‍ഷിക മാപ്പ് കുടുംബങ്ങളുടെ ഒത്തുചേരലും ബന്ധങ്ങളും മെച്ചപ്പെടുത്തുകയും, അമ്മമാര്‍ക്കും കുട്ടികള്‍ക്കും സന്തോഷം നല്‍കുന്നതോടൊപ്പം, മോചിതരായ തടവുകാര്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച് വീണ്ടും ചിന്തിക്കാനും വിജയകരമായ സാമൂഹികവും തൊഴില്‍പരവുമായ ജീവിതം നയിക്കാന്‍ അനുവദിക്കുന്ന നീതിപൂര്‍വകമായ പാതയിലേക്ക് മടങ്ങാനും അവസരമൊരുക്കുകയും ചെയ്യുന്നു.
WAM/Ambily http://wam.ae/en/details/1395302926237