ബുധനാഴ്ച 19 മെയ് 2021 - 6:18:17 am

ദുബായ് കിരീടാവകാശി എക്‌സ്‌പോ 2020 സൈറ്റ് സന്ദര്‍ശിച്ചു

  • حمدان بن محمد يزور موقع أكسبو 2020 دبي ويطلع على استعدادات استضافة الحدث الدولي الكبير
  • حمدان بن محمد يزور موقع أكسبو 2020 دبي ويطلع على استعدادات استضافة الحدث الدولي الكبير
  • حمدان بن محمد يزور موقع أكسبو 2020 دبي ويطلع على استعدادات استضافة الحدث الدولي الكبير
  • حمدان بن محمد يزور موقع أكسبو 2020 دبي ويطلع على استعدادات استضافة الحدث الدولي الكبير
  • حمدان بن محمد يزور موقع أكسبو 2020 دبي ويطلع على استعدادات استضافة الحدث الدولي الكبير
  • حمدان بن محمد يزور موقع أكسبو 2020 دبي ويطلع على استعدادات استضافة الحدث الدولي الكبير

ദുബായ്, ഏപ്രില്‍ 11, 2021 (WAM)- ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സ്‌പോ 2020 സൈറ്റ് സന്ദര്‍ശിച്ചു.

അദ്ദേഹത്തോടൊപ്പം എക്‌സ്‌പോ 2020 ദുബായ് ഉന്നത സമിതി ചെയര്‍മാന്‍ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം, അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്‌സ്‌പോ 2020 ദുബായ് ഡയറക്ടര്‍ ജനറലുമായ റീം ബിന്ത് ഇബ്രാഹിം അല്‍ ഹാഷെമി, എക്‌സ്‌പോ 2020 ദുബായിലെ റിയല്‍ എസ്റ്റേറ്റ് ഡവലപ്‌മെന്റ് സിഇഒ അഹമ്മദ് അല്‍ ഖത്തീബ് എന്നിവരുമുണ്ടായിരുന്നു.

190 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ അടുത്ത ഒക്ടോബറില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര പരിപാടിക്ക് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാനോട് വിശദീകരിച്ചു.

മെഗാ ഗ്ലോബല്‍ ഇവന്റിന്റെ 168 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പതിപ്പാണ് എക്സ്പോ 2020 എന്ന് കിരീടാവകാശി പറഞ്ഞു. അന്താരാഷ്ട്ര സഹകരണത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തുറക്കുന്നതിലൂടെ മാനവികതയുടെ മികച്ച ഭാവി രൂപപ്പെടുത്തുകയെന്ന ലക്ഷ്യമാണ് എക്‌സ്‌പോ 2020 ദുബായിയുടേതെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയുടെയും അവിടുത്തെ ജനങ്ങളുടെയും കഴിവുകള്‍ ലോകമെമ്പാടും പ്രദര്‍ശിപ്പിക്കുന്ന എക്കാലത്തെയും മികച്ച എക്സ്പോ പ്രോഗ്രാം സംഘടിപ്പിക്കുമെന്ന് ഞങ്ങളുടെ നേതൃത്വത്തിന് ഞങ്ങള്‍ ഒരു വാഗ്ദാനം നല്‍കി. ഞങ്ങളുടെ നേതൃത്വത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ എക്സ്പോ 2020 ദുബായ് എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ സംസ്‌കാരം, പുതുമ, സര്‍ഗ്ഗാത്മകത എന്നിവ അവതരിപ്പിക്കുന്നതിനും ആഗോള വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും നൂതനമായ ആഗോള പ്ലാറ്റ്‌ഫോമുകള്‍ വാഗ്ദാനം ചെയ്യുന്നു.

സൈറ്റിന്റെ പര്യടനത്തിനിടെ, ഷെയ്ഖ് ഹംദാന്‍ അല്‍ വാസല്‍ പ്ലാസയും ടെറ - ദി സസ്‌റ്റൈനബിലിറ്റി പവലിയനും സന്ദര്‍ശിച്ചു. എക്‌സ്‌പോ ഇവന്റിന്റെ അജണ്ടയ്ക്ക് പുറമേ സൈറ്റുകളുടെ വാസ്തുവിദ്യാ, സാങ്കേതിക വശങ്ങളെക്കുറിച്ചും അദ്ദേഹത്തിന് വിശദീകരിച്ചു.

എക്സ്പോയുടെ കേന്ദ്രമായ അല്‍ വാസല്‍ പ്ലാസയില്‍ നടക്കാനിരിക്കുന്ന ഷോകളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ബന്ധപ്പെട്ടവർ അദ്ദേഹത്തിനു വിശദീകരിച്ചു. ടെറ സന്ദര്‍ശന വേളയില്‍, എക്‌സ്‌പോ 2020 ദുബായിയുടെ ചീഫ് എക്‌സ്പീരിയന്‍സ് ഓഫീസര്‍ മര്‍ജന്‍ ഫറൈദൂനി, സന്ദര്‍ശകര്‍ക്ക് സമ്പന്നവും അവിസ്മരണീയവുമായ അനുഭവം സൃഷ്ടിക്കാന്‍ ഇവന്റ് എങ്ങനെ പദ്ധതിയിടുന്നുവെന്ന് ഷെയ്ഖ് ഹംദാനോട് വിശദീകരിച്ചു.

സന്ദര്‍ശനത്തിനൊടുവില്‍, ഷോയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള സൈറ്റിന്റെ തയ്യാറെടുപ്പുകളിലും ആഗോള ഇവന്റില്‍ നടക്കാനിരിക്കുന്ന പ്രോഗ്രാമുകളുടെയും ഇവന്റുകളുടെയും ആകര്‍ഷകമായ അജണ്ടയിലും ദുബായ് കിരീടാവകാശി സന്തോഷം പ്രകടിപ്പിച്ചു.

WAM/Ambily http://wam.ae/en/details/1395302926274

WAM/Malayalam