ബുധനാഴ്ച 19 മെയ് 2021 - 5:56:31 am

പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജമേഖല നല്‍കാനുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് ലോക ന്യൂക്ലിയര്‍ അസോസിയേഷൻറെ പ്രശംസ


അബുദാബി, ഏപ്രില്‍ 11, 2021 (WAM) - ബറാക്ക പീസ് ഫുള്‍ ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റ് പദ്ധതിയിലൂടെ പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജമേഖല നല്‍കാനുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധതയെ വേള്‍ഡ് ന്യൂക്ലിയര്‍ അസോസിയേഷന്‍ (WNA) ഡയറക്ടര്‍ ജനറല്‍ സമാ ബില്‍ബാവോ വൈ ലിയോണ്‍ പ്രശംസിച്ചു.

ശുദ്ധമായ ഊര്‍ജ്ജത്തിൻ്റെ ഭാവിയിലേക്കുള്ള യുഎഇയുടെ പ്രതിബദ്ധത, അതേ സമയം, രാജ്യത്തെ എല്ലാവരുടെയും സുസ്ഥിര സാമൂഹിക-സാമ്പത്തിക വികസനം ഉറപ്പാക്കുന്നുണ്ട്. ഇത് ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങള്‍ ആവര്‍ത്തിക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.

ഒരു പ്രസ്താവനയില്‍ WNAയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു 'ബറാക്കയുടെ യൂണിറ്റ് - 1 വാണിജ്യ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുമ്പോള്‍ വരും പതിറ്റാണ്ടുകളില്‍ യുഎഇയിലെ ജനങ്ങള്‍ക്ക് 24/7 ശുദ്ധവും ചെലവ് കുറഞ്ഞതുമായ വൈദ്യുതി വിതരണം ചെയ്യുക, പ്രതിഫലദായകമായ തൊഴിലവസരങ്ങള്‍ നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ ആണവോർജ്ജത്തിലൂടെ നിറവേറ്റാന്‍ കഴിയും.

'ഈ സുപ്രധാന നാഴികക്കല്ലിലേക്ക് ബറാക്ക -1നെ എത്തിക്കുന്നതിനായി അണിചേർന്ന എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, ശേഷിക്കുന്ന മൂന്ന് റിയാക്ടറുകള്‍ കൂടി യൂണിറ്റ് 1 ല്‍ ചേരുമ്പോള്‍, ബരാക്ക പ്ലാന്റ് യുണൈറ്റഡ് അറബ് എമിറേറ്റ്സിന് ആവശ്യമുള്ള വൈദ്യുതിയുടെ 25 ശതമാനം വൈദ്യുതി വിതരണം ചെയ്യും. കുറഞ്ഞ കാര്‍ബണ്‍ ഊര്‍ജ്ജ സംവിധാനത്തിലേക്ക് മാറാനുള്ള യുഎഇ പദ്ധതികളിലെ പ്രധാന സംഭാവനയാകും അത്.

'2050 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ ഉദ്വമനം കൈവരിക്കാനുള്ള അവസരമായി മാറണമെങ്കില്‍ ആണവോര്‍ജ്ജം ഈ ഊര്‍ജ്ജ പരിവര്‍ത്തനത്തിന്റെ കേന്ദ്രമായിരിക്കേണ്ടതുണ്ട്' അവര്‍ പറഞ്ഞു.

WAM/Ambily https://www.wam.ae/en/details/1395302926320

WAM/Malayalam