ബുധനാഴ്ച 19 മെയ് 2021 - 5:43:13 am

ഇന്ത്യയില്‍ 152,879 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു


ന്യൂഡല്‍ഹി, ഏപ്രില്‍ 11, 2021 (WAM/ Reuters)-- ഇന്ത്യയില്‍ 152,879 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. അണുബാധയുടെ രണ്ടാം ഘട്ടത്തിൽ രാജ്യത്തെ ആശുപത്രികളില്‍ രോഗികളെ കൊണ്ട് നിറച്ചിരിക്കുകയാണ്.

പുതിയ മരണങ്ങളുടെ എണ്ണം 839 ആണ്. അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്കാണ്. ഇതോടെ മരിച്ചവരുടെ എണ്ണം 169,275 ആയി.

13.35 ദശലക്ഷത്തിലധികം കേസുകളുമായി ആഗോള തലത്തില്‍ ബ്രസീലിനും അമേരിക്കയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

WAM/Ambily http://wam.ae/en/details/1395302926182

WAM/Malayalam