ശനിയാഴ്ച 15 മെയ് 2021 - 12:06:30 am

20 രാജ്യങ്ങളില്‍ ഭക്ഷ്യ സഹായം എത്തിക്കാൻ മുഹമ്മദ് ബിന്‍ റാഷിദ് '100 ദശലക്ഷം ഭക്ഷണപ്പൊതി' ക്യാമ്പെയിൻ ആരംഭിച്ചു


ദുബായ്, ഏപ്രില്‍ 11, 2021 (WAM) - വിശുദ്ധ റമദാന്‍ മാസത്തില്‍ 20ലധികം രാജ്യങ്ങളിലെ കുടുംബങ്ങള്‍ക്ക് ഭക്ഷ്യ പാഴ്‌സലുകള്‍ ലഭ്യമാക്കുന്നതിനായി 100 ദശലക്ഷം ഭക്ഷണപ്പൊതി ക്യാമ്പെയിൻ പരിപാടി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സമാരംഭിച്ചു.

യുഎഇയിൽ ഉടനീളമുള്ള കോവിഡ് -19 ബാധിച്ച സമൂഹത്തിന് ആശ്വാസമായി പ്രാദേശികമായി നടപ്പാക്കിയ '10 മില്യണ്‍ മീല്‍സ് 'കാമ്പയിൻ്റെ അന്താരാഷ്ട്ര വിപുലീകരണമായി ' 100 മില്യണ്‍ മീല്‍ 'കാമ്പയിന്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ ദുര്‍ബല വിഭാഗങ്ങൾക്ക് ഭക്ഷ്യ സഹായം എത്തിക്കും. സുഡാന്‍, ലെബനന്‍, ജോര്‍ദാന്‍, പാകിസ്ഥാന്‍, അംഗോള, ഉഗാണ്ട, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ 100 ദശലക്ഷം ഭക്ഷണപ്പൊതികൾ നല്‍കാന്‍ പര്യാപ്തമായ ഭക്ഷ്യ പാഴ്‌സലുകള്‍ വിതരണം ചെയ്യുന്ന കാമ്പെയ്നിലേക്ക് സാമ്പത്തിക സംഭാവന നല്‍കാന്‍ ബിസിനസ്സുകാര്‍, കമ്പനികള്‍, പൊതുജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ക്ഷണിക്കുന്നു. ടാര്‍ഗെറ്റുചെയ്ത രാജ്യങ്ങളിലെ താഴ്ന്ന സമുദായങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നതിന് AED1 പോലെ കുറഞ്ഞ സംഭാവന മാത്രം മതിയാകും.

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് (MBRGI) ഫുഡ് ബാങ്കിംഗ് റീജിയണല്‍ നെറ്റ്വര്‍ക്കുമായും ഗുണഭോക്തൃ രാജ്യങ്ങളിലെ പ്രാദേശിക മാനുഷിക സംഘടനകളുമായും ഏകോപിപ്പിച്ച് ഭക്ഷ്യ പാഴ്‌സലുകള്‍ ദുര്‍ബലരായ വ്യക്തികളുടെയും കുടുംബങ്ങളുടെയും വീട്ടുപടിക്കല്‍ എത്തിക്കും.

യുഎഇയില്‍ നിന്ന് മനുഷ്യരാശിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യമാണ് വിശുദ്ധ റമദാന്‍ മാസത്തില്‍ ഭക്ഷണം നല്‍കുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

'കോവിഡ് -19 പാന്‍ഡെമിക് നിരവധി ജനങ്ങളെ സാമ്പത്തിക നിരാശയിലേക്ക് തള്ളിവിടുകയും അതേ സമയം കൂടുതല്‍ അനുകമ്പയും ദാനവും നല്‍കുകയും ചെയ്തു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ പങ്ക് നിര്‍വഹിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു, ''മാനുഷിക സംഘടനകള്‍, കമ്പനികള്‍, സ്ഥാപനങ്ങള്‍, മാനുഷിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ലോകമെമ്പാടുമുള്ള അനര്‍ഹമായവീടുകളില്‍ സുരക്ഷിതത്വബോധം കൈവരിക്കുന്നതിനായി 100 ദശലക്ഷം ഭക്ഷണം സുരക്ഷിതമാക്കുന്നതിന് ഞങ്ങളോടൊപ്പം ചേരും.' തുടക്കം മുതല്‍ യുഎഇയുടെ തത്ത്വചിന്തയുടെ അവിഭാജ്യ ഘടകമാണ് മനുഷ്യസ്നേഹം. ലോകത്തെ പട്ടിണിയെ നേരിടാനുള്ള ശ്രമങ്ങളെ ഏകീകരിക്കാനും ആവശ്യമായ വിഭവങ്ങള്‍ പ്രയോജനപ്പെടുത്താനും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

നമ്മളിൽഞങ്ങളില്‍ നിന്ന് നാല് മണിക്കൂര്‍ അകലെയാണ് 52 ദശലക്ഷം ആളുകള്‍ പട്ടിണി നേരിടുന്നത്. അര്‍ഹരായ സമൂഹങ്ങളെ ശാക്തീകരിക്കാന്‍ നമ്മള്‍ അടിയന്തിര നടപടി സ്വീകരിക്കേണ്ടതുണ്ട്.' യുഎഇയില്‍ നിന്ന് ലോകത്തെ 20 രാജ്യങ്ങളിലേക്ക് 100 ദശലക്ഷം സമാധാന സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഇന്ന് ഞങ്ങള്‍ക്ക് അവസരമുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൂട്ടിച്ചേര്‍ത്തു.

ലോക പട്ടിണിയെ ചെറുക്കാനുള്ള ആഗോള ശ്രമങ്ങളോടുള്ള യുഎഇയുടെ പ്രതികരണത്തിന്റെ ഭാഗമായാണ് ഈ കാമ്പെയ്ന്‍, COVID-19 പൊട്ടിപ്പുറപ്പെട്ടതിലൂടെ വര്‍ദ്ധിച്ച പ്രധാന വെല്ലുവിളി, ഇത് ദശലക്ഷക്കണക്കിന് പിന്നാക്ക ജനങ്ങളെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്കും ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും നയിച്ചു. 2030 ഓടെ പട്ടിണി അവസാനിപ്പിക്കുന്നതിനുള്ള 17 ഐക്യരാഷ്ട്ര സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ രണ്ടാമത്തേത് നേടുന്നതിന് അന്താരാഷ്ട്ര സമൂഹത്തെ സഹായിക്കാനും ഈ കാമ്പെയ്ന്‍ ലക്ഷ്യമിടുന്നു.

യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം, ഫുഡ് ബാങ്കിംഗ് റീജിയണല്‍ നെറ്റ്വര്‍ക്ക്, ഗുണഭോക്തൃ രാജ്യങ്ങളിലെ മാനുഷികത, ചാരിറ്റി ഓര്‍ഗനൈസേഷനുകള്‍, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ് (MBRCH), യുഎഇ ഫെഡറല്‍, ലോക്കല്‍ എന്റിറ്റികള്‍ എന്നിവയുമായി സഹകരിച്ചാണ് MBRGI കാമ്പയിന്‍ നടത്തുക.

ലോകമെമ്പാടുമുള്ള കമ്പനികള്‍ക്കും ബിസിനസുകാര്‍ക്കും വ്യക്തികള്‍ക്കും AED1 മുതല്‍ ആരംഭിക്കുന്ന തുക www.100millionmeals.ae എന്ന വെബ്സൈറ്റ് വഴിയോ ദുബായ് ഇസ്ലാമിക് ബാങ്ക് അക്കൗണ്ടിലേക്ക് ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയോ IBAN No: AE080240001520977815201 വഴിയോ സംഭാവന ചെയ്യാവുന്നതാണ്.

സംഭാവനയ്ക്കായി തിരഞ്ഞെടുത്ത ഭക്ഷണത്തിന്റെ എണ്ണത്തെ ആശ്രയിച്ച് വെബ്സൈറ്റില്‍ ലിസ്റ്റുചെയ്തിരിക്കുന്ന നമ്പറുകളിലേക്ക് 'ഭക്ഷണം' എന്ന് സന്ദേശം അയച്ചുകൊണ്ട് യുഎഇയ്ക്കുള്ളിലെ സംഭാവനകള്‍ എസ്എംഎസ് (ഇത്തിസലാത്ത്, ഡു) വഴിയും നല്‍കാം.

ടോള്‍ ഫ്രീ നമ്പര്‍ 8004999 വഴി കാമ്പെയ്നിന്റെ കോള്‍ സെന്ററിന് വലിയ സംഭാവനകള്‍ ലഭിക്കും.

ലോക പട്ടിണിയെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളില്‍ പങ്കുചേരുന്നതിനു പുറമേ, ഭക്ഷ്യ മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനെക്കുറിച്ചും അവബോധമുള്ള ഭക്ഷണ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനും '100 ദശലക്ഷം ഭക്ഷണപ്പൊതി' കാമ്പയിന്‍ ലക്ഷ്യമിടുന്നു. ആഗോള ഭക്ഷ്യ ഉല്‍പാദനം 10 ബില്യണ്‍ ആളുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ പര്യാപ്തമാണെങ്കിലും (നിലവിലെ ജനസംഖ്യ 7.8 ദശലക്ഷം), ആഗോളതലത്തില്‍ ഓരോ വര്‍ഷവും 2.6 ട്രില്യണ്‍ ഡോളറിന്റെ 1.3 ബില്യണ്‍ ടണ്‍ ഭക്ഷണം പാഴായിപ്പോകുന്നു, മനുഷ്യ ഉപഭോഗത്തിനായി ഉല്‍പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്ന് വരുമിത്. ആഗോളതലത്തില്‍ പാഴാകുന്ന ഭക്ഷണത്തിന്റെ നാലിലൊന്ന് 870 ദശലക്ഷം ആളുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ പര്യാപ്തമാണ്.

ദുബായിലെ ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ സിറ്റിയില്‍ 2013 ല്‍ സ്ഥാപിതമായ ഫുഡ് ബാങ്കിംഗ് റീജിയണല്‍ നെറ്റ്വര്‍ക്ക് ഈ മേഖലയിലെ ഫുഡ് ബാങ്കുകള്‍ക്കായുള്ള ലാഭരഹിത അമ്പ്രെല്ലാ ഓര്‍ഗനൈസേഷനാണ്. പ്രാദേശിക ഭക്ഷ്യ ബാങ്കുകളെ ഏകീകരിക്കുക, ആവശ്യമുള്ളവരെ സഹായിക്കുന്നതിന് വേഗത്തിലുള്ള സംയുക്ത നടപടി നല്‍കുന്നതിന് പോഷകാഹാര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. ഗുണഭോക്തൃ രാജ്യങ്ങളിലേക്ക് ഭക്ഷ്യ പാഴ്‌സലുകള്‍ വിതരണം ചെയ്യുന്നത് ഉറപ്പാക്കുന്നതിന് ആവശ്യമായ ലോജിസ്റ്റിക്കല്‍ പിന്തുണ ഫുഡ് ബാങ്കിംഗ് റീജിയണല്‍ നെറ്റ്വര്‍ക്ക് നല്‍കും.

WAM/Ambily http://wam.ae/en/details/1395302926229

WAM/Malayalam